യുവതിയുടെ പരാതിയിൽ കോൺഗ്രസ്‌ എംഎൽഎ എൽദോസ്‌ കുന്നപ്പിള്ളിക്കെതിരെ കേസെടുത്തു

0
102

തട്ടിക്കൊണ്ടുപോയി മർദിച്ചെന്ന യുവതിയുടെ പരാതിയിൽ കോൺഗ്രസ്‌ എംഎൽഎ എൽദോസ്‌ കുന്നപ്പിള്ളിക്കെതിരെ കേസെടുത്തു. ജാമ്യമില്ലാ വകുപ്പ്‌ പ്രകാരമാണ്‌ കേസ്‌. സ്‌ത്രീയെ തട്ടിക്കൊണ്ടുപോയി മർദിച്ചു, അതിക്രമിച്ച്‌ കടന്നുകളഞ്ഞു. സ്‌ത്രീത്വത്തെ അപമാനിക്കൽ എന്നിവയാണ്‌ വകുപ്പുകൾ. കോവളം പൊലീസാണ്‌ കേസെടുത്തത്‌. കേസ്‌ ജില്ലാ ക്രൈംബ്രാഞ്ചിന്‌ കൈമാറും. പരാതിക്കാരിയുടെ മൊഴി പൂർണമായും എടുക്കാനായിട്ടില്ലെന്ന്‌ പൊലീസ്‌ പറഞ്ഞു. മൊഴിയെടുക്കുന്നതിനിടെ പരാതിക്കാരി സ്‌റ്റേഷനിൽ കുഴഞ്ഞുവീണിരുന്നു.