തളിക്കുളത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ പ്രതി തൃശൂരിലെത്തിയതായി സൂചന

0
134

തൃശൂർ തളിക്കുളത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി തൃശൂരിലെത്തിയതായി സൂചന. കൊടുങ്ങല്ലൂർ ഡിവൈഎസ്പിയാണ് ഇതുസംബന്ധിച്ച് വീഡിയോയിലൂടെ സന്ദേശം പുറപ്പെടുവിച്ചത്.

മഞ്ഞ ഷർട്ടും നീല ജീൻസും കഴുത്തിൽ മാലയും താടിയുമായി തൃശൂർ നഗരത്തിൽ കണ്ടതായാണ് വിവരം. ഇക്കഴിഞ്ഞ ഓഗസ്റ്റ് 21നാണ് ആസിഫിന്റെ ഭാര്യ അഷിതയെ വെട്ടിപ്പരിക്കേൽപ്പിച്ചത്. ചികിത്സയിലിരിക്കെ അടുത്ത ദിവസം മരിക്കുകയായിരുന്നു.

കുടുംബവഴക്കിനെ തുടർന്നാണ് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയത്. ആസിഫ് അഷിതയേയും അഷിതയുടെ പിതാവ് നൂറുദ്ദീ(55)നേയും വെട്ടി പരുക്കേൽപ്പിച്ചു. നൂറുദ്ദീന് തലയ്ക്കും അഷിതയ്ക്ക് ശരീരമാസകലവും വെട്ടേറ്റിരുന്നു. അതീവഗുരുതരവാസ്ഥയിലായ അഷിതയെ തൃശൂർ അശ്വിനി ആശൂപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.