സിനിമാഷൂട്ടിംഗിനിടെ കാമറമാനെ തെരുവു നായ കടിച്ചു

0
117

കോഴിക്കോട് അസോസിയേറ്റ് കാമറമാനെ തെരുവു നായ കടിച്ചു. സിനിമാഷൂട്ടിംഗിനിടെയാണ് ആക്രമണം ഉണ്ടായത്. കോഴിക്കോട് മേത്തോട്ടുതാഴെയിലായിരുന്നു ഷൂട്ടിംഗ്. കടിയേറ്റ ജോബിൻ ജോൺ മെഡിക്കൽ കോളജിൽ ചികിത്സ തേടി.

ഇന്നലെ രാത്രി 8.30 യോടെയാണ് സംഭവമുണ്ടായത്. ഒരു പ്രകോപനവുമില്ലാതെ നായ ആക്രമിക്കുകയായിരുന്നുവെന്ന് ജോബിൻ ജോൺ പ്രതികരിച്ചു.