ബലാത്സംഗത്തിനിരയായി ഗർഭിണിയായ പെൺകുട്ടിയെ കത്തിച്ചുകൊന്നു; പ്രതിയുടെ അമ്മ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ്

0
119

യുപിയിൽ ബലാത്സംഗത്തിനിരയായി ഗർഭിണിയായ പെൺകുട്ടിയെ കത്തിച്ചുകൊന്നു. യുപി മയിൻപുരിയിലാണ് സംഭവം. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കിയ പ്രതിയുടെ അമ്മ ഉൾപ്പെടെ മൂന്ന് പേർ ചേർന്നാണ് ചേർന്നാണ് കൃത്യം നടത്തിയത്. ഇവർക്കെതിരെ പോക്സോ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തു.

മൂന്ന് മാസം മുൻപാണ് പെൺകുട്ടി ബലാത്സംഗത്തിനിരയായത്. വിവരം പെൺകുട്ടി വീട്ടുകാരെ അറിയിച്ചിരുന്നില്ല. എന്നാൽ, പെൺകുട്ടി ഗർഭിണി ആയതോടെ വിവരം വീട്ടുകാർ അറിഞ്ഞു. വിവരം നാട്ടുകൂട്ടത്തെ അറിയിച്ചു. നാട്ടുകൂട്ടത്തിൽ ബലാത്സംഗത്തിനിരയായ പെൺകുട്ടിയെ പ്രതി അഭിഷേക് വിവാഹം കഴിക്കണമെന്ന് തീരുമാനിച്ചു. വിവാഹം ഉറപ്പിക്കുകയും ചെയ്തു. ഇതേതുടർന്ന് അഭിഷേകിൻ്റെ അമ്മ പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ച് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഒക്ടോബർ ആറിനായിരുന്നു സംഭവം. വിവിധ ആശുപത്രികളിൽ ചികിത്സയിലിരുന്നെങ്കിലും പെൺകുട്ടിയെ രക്ഷിക്കാനായില്ല.

അഭിഷേക്, അഭിഷേകിൻ്റെ അമ്മ എന്നിവർ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസെടുത്തെങ്കിലും ഇതുവരെ ഇവരെ പിടികൂടാൻ സാധിച്ചിട്ടില്ല.