ടൂറിസ്റ്റ് ബസുകളുടെ നിയമലംഘനങ്ങൾ കണ്ടെത്താൻ മോട്ടോർ വാഹനവകുപ്പ് നടത്തുന്ന സംസ്ഥാന വ്യാപക പരിശോധന രണ്ടാം ദിവസത്തിലേക്ക്. ഇന്നും കർശന പരിശോധന നടത്തും. ഓപ്പറഷൻ ഫോക്കസ് 3 എന്ന പേരിൽ നടത്തുന്ന പരിശോധനയിൽ ഇന്നലെ മാത്രം രജിസ്റ്റർ ചെയ്തത് 1279 കേസുകളാണ്. ഈ മാസം 16 വരെയാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ സ്‌പെഷ്യല്‍ ഡ്രൈവ് നടക്കുക.
ഇതിൽ രണ്ട് ബസുകളുടെ രജിസ്‌ട്രേഷനും എട്ട് ബസ്സുകളുടെ ഫിറ്റ്‌നസ്സും റദ്ദാക്കി.9 ഡ്രൈവർമാരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. ആദ്യ ദിവസം 134 ബസുകൾക്കെതിരെയാണ് നടപടിയെടുത്തത്. 2.16 ലക്ഷം രൂപ പിഴയും ചുമത്തിയിരുന്നു.
അമിതവേഗത, ഫ്‌ലാഷ് ലൈറ്റുകള്‍, ഡാന്‍സ് ഫ്‌ലോര്‍ , അമിത ശബ്ദ സംവിധാനം, അനധികൃത രൂപമാറ്റം എന്നിവയാണ് പ്രധാനമായും പരിശോധിക്കുന്നത്. സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് വിവിധ സ്‌ക്വാഡുകള്‍ ആയി തിരിഞ്ഞാണ് നിയമലംഘനങ്ങള്‍ കണ്ടെത്തുന്നത്.