Wednesday
17 December 2025
30.8 C
Kerala
HomeKeralaഎറണാകുളത്ത് സ്വകാര്യ ബസ് ഇടിച്ച് വഴിയാത്രക്കാരൻ മരിച്ച സംഭവം; ഡ്രൈവർക്കെതിരെ കേസ്

എറണാകുളത്ത് സ്വകാര്യ ബസ് ഇടിച്ച് വഴിയാത്രക്കാരൻ മരിച്ച സംഭവം; ഡ്രൈവർക്കെതിരെ കേസ്

എറണാകുളം തോപ്പുംപടിയിൽ സ്വകാര്യ ബസ് ഇടിച്ച് വഴിയാത്രക്കാരൻ മരിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്. ബസ് ഡ്രൈവർ അനസിനെതിരെയാണ് കേസെടുത്തത്. ബസുകളുടെ മത്സര ഓട്ടത്തിൽ നഷ്ടമാകുന്നത് നിരപരാധികളുടെ ജീവനെന്ന് മരിച്ച ലോറൻസിന്റെ മകൾ അന്ന പറഞ്ഞു. അപകടം വരുത്തിയ ബസ് കോൺഗ്രസ് നേതാവായ തൃക്കാക്കര നഗരസഭാംഗം പി.എം അബ്ദുവിന്റേത് ആണ്. ഇടച്ചിറ വാർഡ് മെമ്പർ കൂടിയാണ് പി.എം അബ്ദു.

കൊച്ചി തോപ്പുംപടി കൊച്ചുപള്ളിക്കു സമീപം ശനിയാഴ്ച വൈകിട്ടാണ് അപകടം. പ്രവാസിയായ ഇടക്കൊച്ചി സ്വദേശി ലോറൻസ് വർഗീസ് ആണ് അപകടത്തിൽ മരിച്ചത്. ബൈക്ക് റോഡരികിൽ പാർക്ക് ചെയ്ത ശേഷം സമീപത്തെ കടയിലേക്ക് കയറുന്നതിനിടെ അമിതവേഗതയിൽ എത്തിയ ബസ് ലോറൻസിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സംഭവത്തിൽ തോപ്പുംപടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബസ് ഡ്രൈവർ അനസിനെതിരെ നരഹത്യാ വകുപ്പ് പ്രകാരമാണ് കേസ്. കാക്കനാട് – ഫോർട്ട് കൊച്ചി റൂട്ടിൽ സർവീസ് നടത്തുന്ന ഷാന എന്ന ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിന് ശേഷം ഒളിൽ പോയ ഡ്രൈവർ അനസിനായി അന്വേഷണം ഊർജ്ജതമാക്കിയിട്ടുണ്ട്. ബസ് ഉടമക്ക് എതിരെ നടപടി വേണമെന്നും ഒരാൾക്കും ഇനി ഇങ്ങനെ ഒരു അവസ്ഥയുണ്ടാകരുതെന്നും മരിച്ച ലോറൻസിന്റെ മകൾ അന്ന ആവശ്യപ്പെട്ടു.

 

RELATED ARTICLES

Most Popular

Recent Comments