പത്തനംതിട്ട പന്തളത്ത് പേവിഷ ബാധയെ തുടർന്ന് പശു ചത്തു

0
118

പത്തനംതിട്ട പന്തളത്ത് പേവിഷ ബാധയെ തുടർന്ന് പശു ചത്തു. ഇന്ന് വൈകിട്ടാണ് പശു ചത്തത്. കഴിഞ്ഞ ദിവസമാണ് പശുവിന് പേ വിഷ ബാധയുടെ ലക്ഷണങ്ങൾ കണ്ടത്.

കൈപ്പുഴ തെക്കേമണ്ണിൽ സന്തോഷ് കുമാറിൻ്റെ പശുവാണ് കഴിഞ്ഞ ദിവസം പേ വിഷബാധയുടെ രോഗലക്ഷണങ്ങൾ കാണിച്ചത്. വെള്ളിയാഴ്ച മുതലാണ് ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. പിന്നീട് കഴിഞ്ഞ മൂന്നുദിവസമായി പശു തീറ്റ എടുക്കുന്നില്ല. രോഗ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയപ്പോൾ തന്നെ മൃഗാശുപത്രിയിൽ വിവരം അറിയിച്ചു.

രണ്ടേകാൽ വയസുള്ള പശു 6 മാസം ഗർഭിണിയായിരുന്നു. പശു പേവിഷബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്ഥലത്തെ മറ്റു മൃഗങ്ങളെയും മൃഗസംരക്ഷണ വകുപ്പ് നിരീക്ഷിക്കുന്നുണ്ട്. സമീപ പ്രദേശങ്ങളിൽ പേവിഷ ബാധ ലക്ഷണങ്ങൾ ഉള്ള നായ്ക്കളെ കണ്ടതായും അറിവില്ലെന്ന് അധികൃതർ അറിയിച്ചു.