പഴയ വീടിന്റെ അറ്റകുറ്റപണികള്‍ നടത്തുന്നതിനിടെ ദമ്പതികള്‍ക്ക് കിറ്റിട്യത് 300 വർഷം പഴക്കമുള്ള സ്വർണ നാണയങ്ങൾ

0
102

പഴയ വീടിന്റെ അറ്റകുറ്റപണികള്‍ നടത്തുന്നതിനിടെ ദമ്പതികള്‍ക്ക് ഭാഗ്യകടാക്ഷം. വീടിന്റെ അടുക്കളയുടെ തറ പുതുക്കി പണിയാനായി കുഴച്ചതാണ് യുകെയിലെ ദമ്പതികളെ കോടീശ്വരന്‍മാരാക്കിയത്. അടുക്കളയിലെ തറയില്‍ നിന്ന് അവര്‍ക്ക് 264 സ്വര്‍ണ്ണ നാണയങ്ങള്‍ ലഭിച്ചു. നാണയങ്ങളില്‍ ഭൂരിഭാഗവും 300 വര്‍ഷത്തോളം പഴക്കമുള്ളവയായിരുന്നു. ദമ്പതികള്‍ ഈ പുരാതന നാണയങ്ങള്‍ ഏഴു കോടി രൂപയ്ക്ക് ലേലത്തില്‍ വിറ്റു.

യുകെയിലെ യോര്‍ക്ക്‌ഷെയറിലാണ് സംഭവം. എല്ലെര്‍ബി ഗ്രാമത്തില്‍ താമസിക്കുന്ന ദമ്പതികള്‍ മൂന്ന് വര്‍ഷം മുമ്പ് അടുക്കളയിലെ തറയില്‍ നിന്ന് 264 സ്വര്‍ണ്ണ നാണയങ്ങള്‍ കണ്ടെത്തിയിരുന്നു. ഈ നാണയങ്ങള്‍ ജെയിംസ് ഒന്നാമന്‍ രാജാവിന്റെ ഭരണകാലത്തേതാണ്. അടുത്തിടെ നടന്ന ലേലത്തില്‍ 755,000 പൗണ്ടിന് (6 കോടി 92 ലക്ഷം രൂപ) ദമ്പതികള്‍ ഈ നാണയങ്ങള്‍ വിറ്റു.

പതിനെട്ടാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച വീട്ടിലാണ് ജോസഫ് ഫാര്‍ണ്‍ലിയും ഭാര്യ സാറ മീസ്റ്ററും താമസിച്ചിരുന്നതെന്ന് ‘ഡെയ്ലി മെയില്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു. 2019-ല്‍ അദ്ദേഹം തന്റെ അടുക്കള നന്നാക്കുകയായിരുന്നു. അപ്പോഴാണ് അടുക്കളയുടെ കോണ്‍ക്രീറ്റ് തറയില്‍ നിന്ന് 400 വര്‍ഷത്തിലധികം പഴക്കമുള്ള നൂറുകണക്കിന് സ്വര്‍ണ്ണ നാണയങ്ങള്‍ കണ്ടെത്തിയത്.

ദമ്പതികള്‍ സമ്പന്ന കുടുംബത്തില്‍ പെട്ടവരാണ്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ ഇരുമ്പയിര്, മരം, കല്‍ക്കരി എന്നിവയുടെ ബിസിനസ്സ് ചെയ്യുന്നു. കുടുംബത്തില്‍ ഒരു പാര്‍ലമെന്റ് അംഗവും ഉണ്ടായിട്ടുണ്ട്. നാണയങ്ങള്‍ ലണ്ടനിലെ ഒരു ലേലക്കാരന് ഏഴ് കോടിക്ക് വിറ്റു. ഇത്രയും വലിയ തുക ലഭിച്ചപ്പോള്‍, നാണയങ്ങള്‍ ഇത്രയും വിലയ്ക്ക് വില്‍ക്കുമെന്ന് ദമ്പതികള്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. നാണയങ്ങള്‍ കാഴ്ചയില്‍ വളരെ ലളിതമായിരുന്നു. വിദഗ്ധരുടെ അഭിപ്രായത്തില്‍, ഈ നാണയങ്ങള്‍ വളരെ പഴയതും അപൂര്‍വവുമാണ്. അതിനാല്‍ അവയുടെ മൂല്യം വര്‍ദ്ധിച്ചത്.