കേരള പോലീസിന്റെ ലഹരിവുരുദ്ധ സന്ദേശം ലോകത്തിന്റെ നെറുകയിൽ സ്ഥാപിച്ച് സിവിൽ പോലീസ് ഓഫീസർ; അഭിനന്ദനം അറിയിച്ച് സേന

0
99

ലോകത്തിലെ ഏറ്റവും ഉയർന്ന ഗതാഗതപാതയായ ഉമിംഗല പാസ്സിൽ കേരള പോലീസിന്റെ ലഹരിവിരുദ്ധ സന്ദേശം സ്ഥാപിച്ച് തിരുവനന്തപുരം പട്ടം ട്രാഫിക് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ നിജു മോഹൻ. ലഡാക്കിലാണ് ഉമിംഗല പാസ്സ്. തിരുവനന്തപുരം കാട്ടാക്കട മങ്കടയ്ക്കൽ നിന്നാണ് നിജുവും സുഹൃത്തുകളും യാത്ര ആരംഭിച്ചത്. 10 പേരുടെ സംഘം ആറു ബൈക്കുകളിലായിരുന്നു യാത്ര. നിജുവിന് കേരള പോലീസ് ഔദ്യോ​ഗിക സോഷ്യൽമീഡിയ അകൗണ്ടുകളിലൂടെ അഭിനന്ദനങ്ങൾ അറിയിച്ചു.

കേരള പോലീസിന്റെ പോസ്റ്റ്

തിരുവനന്തപുരം പട്ടം ട്രാഫിക് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ നിജു മോഹൻ വലിയൊരു ലക്‌ഷ്യം സാക്ഷാത്കരിച്ചതിന്റെ സംതൃപ്തിയിലാണ്. കാട്ടാക്കട മങ്കടയ്ക്കൽ നിന്നാരംഭിച്ച്, വിവിധ സംസ്ഥാനങ്ങളിലൂടെ 8000 കിലോമീറ്റർ താണ്ടി ലഡാക്കിലൂടെ ലോകത്തിലെ ഏറ്റവും ഉയർന്ന ഗതാഗതപാതയായ ഉമിംഗല പാസ്സിൽ എത്തിച്ചേർന്നു. സമാനചിന്താഗതിക്കാരായ 10 പേരുടെ സംഘം ആറു ബൈക്കുകളിലായിരുന്നു യാത്ര. ലഹരിക്കെതിരായ കേരള പോലീസിന്റെ സന്ദേശം ലോകത്തിന്റെ നെറുകയിൽ എത്തിച്ചിരിക്കുകയാണ് നിജു മോഹൻ. അഭിനന്ദനങ്ങൾ.