17ാം വയസില്‍ വീട്ടുകാര്‍ ചങ്ങലക്കിട്ട് മുറിയില്‍ പൂട്ടിയ യുവതിക്ക് 53ാം വയസില്‍ മോചനം

0
111

17ാം വയസില്‍ വീട്ടുകാര്‍ ചങ്ങലക്കിട്ട് മുറിയില്‍ പൂട്ടിയ യുവതിക്ക് 53ാം വയസില്‍ മോചനം. യു.പിയിലെ മുഹമ്മദാബാദിലാണ് സംഭവം. സപ്ന ജെയിന്‍ എന്ന സ്ത്രീയെയാണ് സാമൂഹിക പ്രവര്‍ത്തകരും പൊലീസും ചേര്‍ന്ന് മോചിപ്പിച്ചത്.

മാനസിക അസ്വസ്ഥതകള്‍ കാട്ടിയതിനെ തുടര്‍ന്നാണ് സപ്നയെ 36 വര്‍ഷം മുമ്ബ് സ്വന്തം പിതാവ് മുറിയില്‍ പൂട്ടിയിട്ടത്. ഇവര്‍ക്ക് ജനല്‍വഴിയായിരുന്നു ഭക്ഷണം നല്‍കിയിരുന്നത്. ജനലിലൂടെ വെള്ളമൊഴിച്ച്‌ കുളിപ്പിക്കുകയും ചെയ്യുമായിരുന്നു. ചികിത്സ നല്‍കാന്‍ തയാറായിരുന്നില്ല.

അടുത്ത കാലത്താണ് സപ്നയുടെ പിതാവ് മരിച്ചത്. തുടര്‍ന്നാണ് സാമൂഹിക പ്രവര്‍ത്തകര്‍ വീട്ടിലെത്തി ഇവരുടെ വിവരങ്ങള്‍ അറിഞ്ഞത്. തീര്‍ത്തും ശോചനീയമായ അവസ്ഥയിലായിരുന്നു സ്ത്രീ കഴിഞ്ഞിരുന്നത്. തുടര്‍ന്ന് പൊലീസ് സഹായത്തോടെ മോചിപ്പിക്കുകയായിരുന്നു.

സപ്നയുടെ അവസ്ഥ അറിയാമായിരുന്നെന്നും ഒരു ഡോക്ടറെ കാണിക്കാന്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും വീട്ടുകാര്‍ തയാറായിരുന്നില്ലെന്നും അയല്‍ക്കാര്‍ പറഞ്ഞു.