Thursday
18 December 2025
29.8 C
Kerala
HomeIndiaരാജസ്ഥാനിലെ ജോധ്പൂരിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു 4 മരണം

രാജസ്ഥാനിലെ ജോധ്പൂരിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു 4 മരണം

രാജസ്ഥാനിലെ ജോധ്പൂരിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു 4 മരണം.16 പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരുടെ നില ഗുരുതരമാണ്. അനധികൃതമായി ഒരു സിലിണ്ടറിൽ നിന്ന് മറ്റൊന്നിലേക്ക് സിലിണ്ടറുകൾ റീഫിൽ ചെയ്യുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി.

പരുക്കേറ്റവരെ ജോധ്പൂരിലെ മഹാത്മാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജോധ്പൂരിലെ മഗ്ര പുഞ്ജ്‌ല പ്രദേശത്തെ കീർത്തി ന​ഗർ റെസിഡൻഷ്യൽ കോളനിയിലാണ് ഉച്ചക്ക് രണ്ടോടെ അപകടം നടന്നത്. മൃതദേഹങ്ങൾ അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് പുറത്തെടുത്തത്. പരുക്കേറ്റ 16 പേർക്കും ഗുരുതരമായി പൊള്ളലേറ്റെന്ന് അധികൃതർ അറിയിച്ചു. ജില്ലാ കളക്ടർ ഹിമാൻഷു ഗുപ്ത പരുക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രി സന്ദർശിച്ചു.

രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ഉത്തരവാദികളെ നിയമപരമായി ശിക്ഷിക്കുമെന്നും ജില്ലാ കളക്ടർ ഹിമാൻഷു ഗുപ്ത പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments