ഒരു സ്ഥാനാർത്ഥി ഒരു മണ്ഡലത്തിൽ മാത്രമേ മത്സരിക്കാവൂയെന്ന ശുപാർശ തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര സർക്കാരിന് സമർപ്പിച്ചതായി റിപ്പോർട്ട്. സാമ്പത്തിക ചെലവടക്കം ചൂണ്ടിക്കാട്ടിയാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ നിർദ്ദേശം മുൻപോട്ട് വച്ചിരിക്കുന്നത്. രണ്ട് മണ്ഡലങ്ങളിലും സ്ഥാനാർത്ഥി ജയിച്ചാൽ പിന്നീട് ഒരു മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടത്താൻ വേണ്ട അധിക സാമ്പത്തിക ചെലവിനെ കുറിച്ചും. ജോലി ഭാരത്തെ കുറിച്ചും കമ്മീഷൻ നിയമമന്ത്രാലയത്തെ ധരിപ്പിച്ചിട്ടുണ്ട്.
ജനപ്രാതിനിധ്യ നിയമത്തിലെ 33 വകുപ്പ് ഭേദഗതി ചെയത് വേണം ശുപാർശ നടപ്പാക്കാൻ. ഒരു സ്ഥാനാർത്ഥിക്ക് രണ്ട് മണ്ഡലത്തിൽ മത്സരിക്കാൻ അനുമതി നൽകുന്നതാണ് നിലവിലെ ജനപ്രാതിനിധ്യ നിയമം. 2004 ൽ കമ്മീഷൻ ഇതേ ശുപാർശ നൽകിയിരുന്നെങ്കിലും സർക്കാർ അംഗീകരിച്ചിരുന്നില്ല.
ചിഹ്ന തര്‍ക്കത്തിൽ ഉദ്ദവ് താക്കറെ പക്ഷം ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ നിലപാടറിയിക്കും
മുംബൈ: ചിഹ്‌ന തർക്കത്തിൽ ശിവസേന ഉദ്ദവ് താക്കറെ പക്ഷം ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ നിലപാടറിയിക്കും.രണ്ട് മണിക്കുള്ളില്‍ സത്യവാങ്മൂലം നല്‍കാനാണ് നിര്‍ദേശം. ഏക്നാഥ് ഷിന്‍ഡെ വിഭാഗം ചിഹ്നത്തിനായി അവകാശവാദമുന്നയിച്ച സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി. യഥാർത്ഥ ശിവസേനയിൽ നിന്ന് പിരിഞ്ഞു പോയവരാണ് ഏക്നാഥ് ഷിന്‍ഡെ വിഭാഗം. കൂടുതൽ എംഎൽഎമാരുടെ പിന്തുണ തങ്ങൾക്കാണെന്നും താക്കറെ.പക്ഷം പറയുന്നു.