ഇടുക്കിയില്‍ മറയൂരില്‍ ആദിവാസി യുവാവിനെ തലയ്ക്കടിച്ചു കൊന്നു

0
112

ഇടുക്കിയില്‍ മറയൂരില്‍ ആദിവാസി യുവാവിനെ തലയ്ക്കടിച്ചു കൊന്നു. കൊലപ്പെടുത്തിയശേഷം വായില്‍ കമ്പി കുത്തിക്കയറ്റി. പെരിയകുടിയില്‍ രമേശ് (27) ആണ് കൊല്ലപ്പെട്ടത്. ബന്ധുവായ സുരേഷ് ആണ് രമേശിനെ ക്രൂരമായി കൊലപ്പെടുത്തിയത്, സംഭവത്തിന് ശേഷം പ്രതി ഒളിവില്‍ പോയതായി പൊലീസ് അറിയിച്ചു.

വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി.

ഇതിന് പിന്നാലെ പ്രകോപിതനായ സുരേഷ് ബന്ധുവായ രമേശിനെ കമ്പികൊണ്ട് തലയ്ക്കടിച്ച് കൊന്നശേഷം വായില്‍ കമ്പി കുത്തിക്കയറ്റുകയായിരുന്നു. കൊലപാതകത്തിന് കേസെടുത്ത പൊലീസ് പ്രതിക്കായി അന്വേഷണം തുടങ്ങി.