മലപ്പുറം ഫെഡറല്‍ ബാങ്ക് ബ്രാഞ്ചില്‍ നിക്ഷേപകരെ കൂടുതല്‍ പലിശ വാഗ്‌ദാനം ചെയ്‌തു ബാങ്കില്‍ ഇല്ലാത്ത ബിസിനസ് സ്‌കീം ഉണ്ടെന്ന് പറഞ്ഞു വിദേശനിക്ഷേപകരെ വിശ്വസിപ്പിച്ച് 17 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ ഫെഡറല്‍ ബാങ്ക് അസിസ്‌റ്റന്റ് മാനേജര്‍ അറസ്‌റ്റില്‍.
പുളിയക്കോട്,കടുങ്ങല്ലൂര്‍ സ്വദേശി വേരാല്‍തൊടി വീട്ടില്‍ ഫസലുറഹ്‌മാനെയാണ് (34) മലപ്പുറം പോലീസ് ഇന്‍സ്‌പെക്‌ടര്‍ ജോബി തോമസിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.
സഹോദരന്റെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ടുമ്മി ആന്‍ഡ് മീ കമ്ബനിയുടെയും അക്കൗണ്ടുകളിലേക്കും 17 കോടി രൂപ ട്രാന്‍സര്‍ ചെയ്‌തു തട്ടിപ്പ് നടത്തിയത് ബാങ്കിന്റെ ഓഡിറ്റ് വിഭാഗം കണ്ടെത്തുകയും തുടര്‍ന്ന് ബാങ്ക്,ജീവനെക്കാരനെ പുറത്താക്കി പോലീസില്‍ പരാതി നല്‍കുകയും ചെയ്‌തതിനെ തുടര്‍ന്നു പോലീസ് കേസ് രജിസ്‌റ്റര്‍ചെയ്‌തിരുന്നു.
സംഭവത്തിന് ശേഷം ഒളിവില്‍ കഴിഞ്ഞു വരുകയായിരുന്ന പ്രതിയെ മലപ്പുറം ഡി.വൈ.എസ്.പി അബ്‌ദുല്‍ ബഷീറിന്റെ നിര്‍ദ്ദേശപ്രകാരമാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.