മഹാരാഷ്ട്രയിലെ നാസിക്കിൽ ബസിന് തീപിടിച്ച് ഒരു കുട്ടിയുൾപ്പെടെ 11 പേർ മരിച്ചു

0
116

മഹാരാഷ്ട്രയിലെ നാസിക്കിൽ ബസിന് തീപിടിച്ച് ഒരു കുട്ടിയുൾപ്പെടെ 11 പേർ മരിച്ചു, 32 ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ബസിനു പിടിച്ച തീ ഫയർഫോഴ്സ് എത്തിയാണ് അണച്ചത്. വൻ പോലീസ് സന്നാഹമാണ് അപകട സ്ഥലത്തെത്തി ചേർന്നത്. നാസിക്-ഔറംഗബാദ് ഹൈവേയിൽ പുലർച്ചെയായിരുന്നു അപകടം.

ഔറംഗബാദിൽ നിന്നും നാസിക്കിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ട് തീ പിടിച്ചത്. ട്രാക്കിൽ ഇടിച്ചതിനെ തുടർന്നാണ് ബസിന് തീപിടിച്ചതെന്നാണ് റിപ്പോർട്ട്. ഗുരുതരമായി പൊള്ളലേറ്റ യാത്രക്കാരെ ആംബുലൻസുകളിൽ ആശുപത്രികളിലെത്തിച്ചു.

യവത്മാലിൽ നിന്ന് മുംബൈയിലേക്ക് വരികയായിരുന്ന ബസും നാസിക്കിൽ നിന്ന് പൂനെയിലേക്ക് പോവുകയായിരുന്ന ട്രക്കും കൂട്ടിയിടിച്ച് 11 പേർ മരിക്കുകയും 21 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്താതായി എഎൻഐ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.