Wednesday
24 December 2025
21.8 C
Kerala
HomeKeralaസ്കൂൾ വിനോദയാത്ര: രാത്രി 9 മണി മുതൽ രാവിലെ 6 വരെ യാത്ര പാടില്ലെന്ന് മന്ത്രി...

സ്കൂൾ വിനോദയാത്ര: രാത്രി 9 മണി മുതൽ രാവിലെ 6 വരെ യാത്ര പാടില്ലെന്ന് മന്ത്രി ശിവൻകുട്ടി

സ്കൂളുകളിൽ നിന്ന് വിനോദയാത്ര പോകുമ്പോൾ രാത്രി യാത്ര ഒഴിവാക്കണമെന്ന നിർദ്ദേശം സംസ്ഥാനത്തെ എല്ലാ സ്കൂളുകളും നിർബന്ധമായും പാലിക്കണമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി.

രാത്രി 9 മണി മുതൽ രാവിലെ 6 വരെയാണ് യാത്ര പാടില്ലെന്ന് നിഷ്കർഷിച്ചിരിക്കുന്നത്. ടൂറിസം വകുപ്പ് അംഗീകാരം നൽകിയ നൽകിയിട്ടുള്ള ടൂർ ഓപ്പറേറ്റർമാരുടെ പട്ടികയിൽ ഉള്ള വാഹനങ്ങൾ മാത്രമേ പഠന യാത്രകൾക്ക് ഉപയോഗിക്കാവൂ. പഠനയാത്രകൾ കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ടുള്ളതാകണം.

എല്ലാ യാത്രകളുടെയും പൂർണ്ണ ഉത്തരവാദിത്വം സ്ഥാപനങ്ങളുടെ തലവന്മാർക്കാണെന്ന് 2020 മാർച്ച് 02 ലെ ഉത്തരവിലൂടെ വ്യക്തമാക്കിയിട്ടുണ്ടെന്നും വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി.

RELATED ARTICLES

Most Popular

Recent Comments