Wednesday
24 December 2025
22.8 C
Kerala
HomeKeralaവിഴിഞ്ഞം സമരപന്തൽ പൊളിക്കണം എന്ന് സമരക്കാർക്ക് ഹൈക്കോടതി നിർദ്ദേശം

വിഴിഞ്ഞം സമരപന്തൽ പൊളിക്കണം എന്ന് സമരക്കാർക്ക് ഹൈക്കോടതി നിർദ്ദേശം

വിഴിഞ്ഞം സമരപന്തൽ പൊളിക്കണം എന്ന് സമരക്കാർക്ക് ഹൈക്കോടതി നിർദ്ദേശം. അദാനി നൽകിയ കോടതിയലക്ഷ്യ ഹർജിയിൽ ആണ് സിംഗിൾ ബെഞ്ച് നിർദ്ദേശം. ഇതു സംബന്ധിച്ച് സമരക്കാർക്ക് നേരത്തേ നോട്ടിസ് നൽകിയതായി സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു.

വിഴിഞ്ഞം തുറമുഖ നിർമാണത്തെ തുടർന്നുണ്ടാകുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ട് ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിലാണ് മത്സ്യത്തൊഴിലാളികളുടെ സമരം. ഗെയ്റ്റിന് മുന്നിലെ സമരപ്പന്തല്‍ കാരണം നിര്‍മാണ സ്ഥലത്തേക്ക് പ്രവേശിക്കാന്‍ സാധിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി അദാനി ഗ്രൂപ്പ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.

വിഴിഞ്ഞം തുറമുഖ നിർമാണത്തിനു പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ്, നിർമാണ കരാർ കമ്പനിയായ ഹോവെ എൻജിനീയറിങ് എന്നിവ നൽകിയ ഹർജി പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ നിർദേശം. ലത്തീന്‍ അതിരൂപത ആര്‍ച്ച്ബിഷപ്പ് അടക്കമുള്ളവര്‍ അദാനി ഗ്രൂപ്പ് നല്‍കിയ ഹര്‍ജിയില്‍ എതിര്‍ കക്ഷികളാണ്.

RELATED ARTICLES

Most Popular

Recent Comments