Tuesday
23 December 2025
23.8 C
Kerala
HomeWorldബഹ്റൈനിലെ കുറ്റകൃത്യങ്ങളില്‍ വന്‍ കുറവ്

ബഹ്റൈനിലെ കുറ്റകൃത്യങ്ങളില്‍ വന്‍ കുറവ്

ബഹ്റൈനിലെ കുറ്റകൃത്യങ്ങളില്‍ വന്‍ കുറവ്. കഴിഞ്ഞ നാല് വര്‍ഷത്തെ കുറ്റകൃത്യങ്ങളില്‍ 30 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയെന്ന് ആഭ്യന്തര മന്ത്രി കേണല്‍ ജനറല്‍ ശൈഖ് റാശിദ് ബിന്‍ അബ്ദുല്ല ആല്‍ ഖലീഫ വ്യക്തമാക്കി.

മനാമയിലെ ഓഫീസേഴ്സ് ക്ലബ്ബില്‍ പൗരപ്രമുഖരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയാിരുന്നു അദ്ദേഹം.

കഴിഞ്ഞ വര്‍ഷം രാജ്യത്ത് മൊത്തം 1,048 മയക്കുമരുന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കേസുകളുമായി ബന്ധപ്പെട്ട് 1,229 പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. ഈ വര്‍ഷം ജനുവരി 1 മുതല്‍ സെപ്റ്റംബര്‍ 25 വരെ 997 മയക്കുമരുന്ന് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ആകെ 1,197 പേര്‍ പിടിയിലായെന്നും മന്ത്രാലയം വ്യക്തമാക്കി.

RELATED ARTICLES

Most Popular

Recent Comments