Wednesday
24 December 2025
19.8 C
Kerala
HomeIndiaവനിതാ കംപാർട്ട്‌മെന്റിൽ സഹയാത്രികർ തമ്മിൽ പൊരിഞ്ഞ അടി; രക്തം വാർന്നൊഴുകിയിട്ടും പിൻമാറാതെ യാത്രക്കാർ

വനിതാ കംപാർട്ട്‌മെന്റിൽ സഹയാത്രികർ തമ്മിൽ പൊരിഞ്ഞ അടി; രക്തം വാർന്നൊഴുകിയിട്ടും പിൻമാറാതെ യാത്രക്കാർ

മുംബൈ സബർബൻ ട്രെയിനിന്റെ വനിതാ കംപാർട്ട്‌മെന്റിൽ സഹയാത്രികർ അടിയും വഴക്കും. ഇന്നലെയാണ് സംഭവം. യത്രക്കാർ തമ്മിൽ അടി നടക്കുന്നത് തടയാനെത്തിയ ഡ്യൂട്ടിയിലായിരുന്ന ഒരു പോലീസുകാരിക്കും പരിക്കേറ്റു. സോഷ്യൽ മീഡിയയിൽ പ്രചരിച്ച് വീഡിയോയിൽ ലോക്കൽ ട്രെയിനിന്റെ ലേഡീസ് കമ്പാർട്ടുമെന്റിനുള്ളിൽ സ്ത്രീകൾ പരസ്പരം ഏറ്റുമുട്ടുന്നത് കാണാം. റെയിൽവേ പോലീസിന്റെ വിശദീകരണ പ്രകാരം സീറ്റിനെച്ചൊല്ലി മൂന്ന് സ്ത്രീ യാത്രക്കാർ തമ്മിലുണ്ടായ തർക്കമാണ് സംഘർഷത്തിന് കാരണമായത്. കൂടുതൽ സ്ത്രീകൾ ബഹളത്തിൽ ഏർപ്പെട്ടതോടെ വിഷയം വലിയ അടിപിടിയിലേക്കെത്തി.

വണ്ടി തുർബെ സ്റ്റേഷനിലെത്തിയപ്പോൾ ഒരു സീറ്റ് ഒഴിഞ്ഞു. ഒരു യാത്രക്കാരി രണ്ടാമത്തെ ആളെ സീറ്റിലിരിക്കാൻ അനുവദിച്ചു. എന്നാൽ, മൂന്നാമതൊരു സ്ത്രീയും അതേ സീറ്റിൽ ഇരിക്കാൻ ശ്രമിച്ചു. ഇതോടെ മൂന്ന് സ്ത്രീകൾ തമ്മിൽ വാക്കേറ്റമുണ്ടായി. താമസിയാതെ, മറ്റ് ചില യാത്രക്കാരും ബഹളത്തിൽ ഏർപ്പെട്ടു, അതിന്റെ ഫലമായാണ് കമ്പാർട്ടുമെന്റിനുള്ളിൽ സംഘർഷം ഉണ്ടാകുന്നത്.

https://youtu.be/ymw7jNLJtro

തർക്കം പരിഹരിക്കാൻ ശ്രമിച്ച ഒരു പോലീസുകാരി ഉൾപ്പെടെ മൂന്ന് സ്ത്രീകൾക്ക് പരിക്കേറ്റു. സംഭവത്തെക്കുറിച്ച് കേസ് രജിസ്റ്റർ അന്വേഷണം ആരംഭിച്ചതായാണ് റെയിൽ പോലീസ് വിശദീകരണം.

RELATED ARTICLES

Most Popular

Recent Comments