Tuesday
23 December 2025
18.8 C
Kerala
HomeKeralaവടക്കഞ്ചേരി വാഹനാപകടം: ബസ്സ് എത്തിയത് വേളാങ്കണ്ണിയാത്ര കഴിഞ്ഞ്, ഡ്രൈവർ ക്ഷീണിതനായിരുന്നു

വടക്കഞ്ചേരി വാഹനാപകടം: ബസ്സ് എത്തിയത് വേളാങ്കണ്ണിയാത്ര കഴിഞ്ഞ്, ഡ്രൈവർ ക്ഷീണിതനായിരുന്നു

തൃശ്ശൂർ ദേശീയ പാതയിൽ വടക്കഞ്ചേരിയിലുണ്ടായ വാഹനാപകടത്തിൽ ടൂറിസ്റ്റ് ബസ്സ് ഡ്രൈവർ ക്ഷീണിതനായിരുന്നുവെന്ന് രക്ഷിതാവ്. വേളാങ്കണ്ണിയാത്ര കഴിഞ്ഞ് ബസ്സ് എത്തിയത്. വിയർത്ത് ക്ഷീണിതനായാണ് ഡ്രൈവറെ ബസിൽ കണ്ടത്. സംശയം തോന്നിയതിനാൽ ശ്രദ്ധിച്ച് പോകണമെന്ന് ഡ്രൈവറോട് പറഞ്ഞിരുന്നുവെന്നും രക്ഷിതാവ് പറഞ്ഞു.

സ്പീഡ് കുറച്ചു പോകണമെന്ന് ഡ്രൈവറോട് പറഞ്ഞിരുന്നു. രണ്ട് ഡ്രൈവർമാർ ഉണ്ടെന്ന് ബസ്സ് ഡ്രൈവർ പറഞ്ഞിരുന്നു. വിനോദയാത്രാ സംഘത്തിലുണ്ടായിരുന്ന വിദ്യാർത്ഥിയുടെ അമ്മയാണ് ഇക്കാര്യം പറഞ്ഞത്. ഇന്നലെ അർധരാത്രിയാണ് വടക്കഞ്ചേരി അഞ്ചുമൂർത്തി മംഗലത്ത് സ്കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് പുറപ്പെട്ട ടൂറിസ്റ്റ് ബസ്സ് കെഎസ്ആർടിസി ബസ്സിന്റെ പിറകിൽ ഇടിച്ച് വൻ അപകടം ഉണ്ടായത്.

അഞ്ച് ദിവസത്തെ വേളാങ്കണ്ണി യാത്ര കഴിഞ്ഞെത്തിയ ബസാണ് ഇതെന്ന് തിരുവാണിയൂർ പഞ്ചായത്ത് പ്രസിഡന്റ് പ്രകാശ് പറഞ്ഞു. ഒരു മണിക്കൂർ വൈകിയാണ് ബൈസ് എത്തിയത്. ബസ് ലീസിനെടുത്താണെന്നാണ് മനസ്സിലാക്കാൻ കവിയുന്നതെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഡ്രൈവർ ജോമോനാണ് ബസ് ലീസിനെടുത്തത്. എൽദോയാണ് ബസിന്റെ ക്ലീനർ.

എറണാകുളം മുളന്തുരുത്തി വെട്ടിക്കൽ മാർ ബസേലിയസ് വിദ്യാനികേതൻ സ്കൂളിൽ നിന്ന് ഊട്ടിയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. കൊട്ടാരക്കരയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിന്റെ പുറകിൽ ഇടിയ്ക്കുകയായിരുന്നു.

RELATED ARTICLES

Most Popular

Recent Comments