Thursday
1 January 2026
26.8 C
Kerala
HomeIndiaപ്രമുഖ വ്യവസായി മുകേഷ് അംബാനിക്കും കുടുംബത്തിനും വീണ്ടും വധ ഭീഷണി

പ്രമുഖ വ്യവസായി മുകേഷ് അംബാനിക്കും കുടുംബത്തിനും വീണ്ടും വധ ഭീഷണി

പ്രമുഖ വ്യവസായി മുകേഷ് അംബാനിക്കും കുടുംബത്തിനും വീണ്ടും വധ ഭീഷണി. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി, ഭാര്യ നിത അംബാനി, മക്കളായ ആകാശ് അംബാനി, അനന്ത് അംബാനി എന്നിവര്‍ക്കെതിരെയാണ് വധഭീഷണി സന്ദേശം വന്നത്

സര്‍ എച്ച്‌എന്‍ റിലയന്‍സ് ഫൗണ്ടേഷന്‍ ആശുപത്രിയിലേക്കാണ് അജ്ഞാത കോള്‍ ലഭിച്ചത്. ആശുപത്രിയിലെ ലാന്‍ഡ് ലൈന്‍ നമ്പരില്‍ ഉച്ചയ്ക്ക് 12.57നാണ് അജ്ഞാത നമ്പരില്‍ നിന്ന് കോള്‍ വന്നത്. കൂടാതെ, ആശുപത്രി സ്‌ഫോടനം നടത്തി തകര്‍ക്കുമെന്നും ഭീഷണി ഉയര്‍ത്തിയിട്ടുണ്ട്.

സംഭവത്തില്‍ ഡിബി മാര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഫോണ്‍ വിളിച്ച ആളെ ഉടന്‍ പിടികൂടുമെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

കഴിഞ്ഞ ആഗസ്റ്റിലും ഇതേപോലെ വധ ഭീഷണി മുഴക്കി ഫോണ്‍കോള്‍ ലഭിച്ചിരുന്നു. താന്‍ ഒരു തീവ്രവാദിയാണെന്നും, മുകേഷ് അംബാനിയെയും കുടുംബത്തെയും വക വരുത്തുമെന്നും അജ്ഞാതന്‍ ഭീഷണി മുഴക്കിയിരുന്നു. ഭീഷണി സന്ദേശത്തെത്തുടര്‍ന്ന് മുകേഷ് അംബാനിക്കും കുടുംബത്തിനുമുള്ള സുരക്ഷ വര്‍ദ്ധിപ്പിച്ചിരുന്നു. കൂടാതെ, അംബാനിയുടെ വസതിയായ ആന്റിലിയയുടെ സുരക്ഷയും വര്‍ദ്ധിപ്പിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷവും മുകേഷ് അംബാനിയുടെ മുംബൈയിലെ വസതിക്ക് മുന്നില്‍ നിന്ന് സ്ഫോടക ശേഷിയുള്ള 20 ജലാറ്റിന്‍ സ്റ്റിക്കുകളും ഭീഷണിക്കത്തും അടങ്ങിയ സ്‌കോര്‍പിയോ കാര്‍ പോലീസ് പിടികൂടിയിരുന്നു.

RELATED ARTICLES

Most Popular

Recent Comments