രാജ്യം നേരിടുന്ന സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ പാക്കിസ്ഥാന് അവസരമൊരുക്കി ചൈന. പാക്കിസ്ഥാനില്‍നിന്നും കഴുതകളെയും നായകളെയും ഇറക്കുമതി ചെയ്യാൻ ചൈന താൽപ്പര്യം പ്രകടിപ്പിച്ചിരിക്കുകയാണ്.
ചില തദ്ദേശ സാധനങ്ങള്‍ക്ക് വിദേശത്ത് അവിചാരിതമായി ആവശ്യം ഉണ്ടാകാം. കടുത്ത വെള്ളപ്പൊക്കത്തിലും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലും രാഷ്ട്രീയ പ്രതിസന്ധിയിലും നട്ടംതിരിയുന്ന പാകിസ്ഥാന് ചൈനയുടെ “ആവശ്യം” ഇപ്പോള്‍ ദേവീ കടക്ഷമായി മാറിയിരിയ്ക്കുകയാണ്.
അതായത്, കഴുതകളെ ഇറക്കുമതി ചെയ്യാൻ ചൈനയ്ക്ക് താൽപ്പര്യമുണ്ടെന്ന് പാകിസ്ഥാൻ വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥർ സെനറ്റ് വാണിജ്യ സ്റ്റാൻഡിംഗ് കമ്മിറ്റിയെ അറിയിച്ചിരിയ്ക്കുകയാണ്. കടുത്ത വെള്ളപ്പൊക്കത്തിലും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലും രാഷ്ട്രീയ പ്രതിസന്ധിയിലും നട്ടംതിരിയുന്ന പാക്കിസ്ഥാന് ഇതൊരു അനുഗ്രഹമാണ്. കഴുതകളുടെ കയറ്റുമതിയിലൂടെ രാജ്യം കുറച്ച് സാമ്പത്തിക ആശ്വാസത്തിന് സാക്ഷ്യം വഹിക്കുമെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു…!!
മാംസം കയറ്റുമതി ചെയ്യുന്നതിനുള്ള ഒരു വലിയ വിപണിയാണ് ചൈനയെന്നാണ് ഈ വിഷയത്തില്‍ പാക് ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടത്. കഴുതകളെയും നായകളെയും കയറ്റുമതി ചെയ്യാൻ ചൈന പാക്കിസ്ഥാനോട് ആവശ്യപ്പെടുകയാണെന്ന് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം പറഞ്ഞതായും പാക് മാധ്യമങ്ങള്‍ പറയുന്നു.
പാക്കിസ്ഥാനിൽ നിന്ന് മാംസം കയറ്റുമതി ചെയ്യുന്നതിനെക്കുറിച്ച് ചൈനീസ് അംബാസഡർ പലതവണ സംസാരിച്ചതായി സെനറ്റർ അബ്ദുൾ ഖാദർ പറഞ്ഞു. അഫ്ഗാനിസ്ഥാനിൽ മൃഗങ്ങൾക്ക് താരതമ്യേന വില കുറവായതിനാൽ പാക്കിസ്ഥാന് അവയെ അവിടെ നിന്ന് ഇറക്കുമതി ചെയ്യാമെന്നും തുടർന്ന് ചൈനയിലേക്ക് മാംസം കയറ്റുമതി ചെയ്യാമെന്നും സെനറ്റർ മിർസ മുഹമ്മദ് അഫ്രീദി തന്‍റെ നിർദ്ദേശത്തിൽ പറഞ്ഞു.
എന്നാൽ, മൃഗങ്ങൾക്കിടയിൽ ത്വക്ക് രോഗം വ്യാപകമായതിനാൽ അഫ്ഗാനിഎന്തായാലും പാക്കിസ്ഥാനെ സാമ്പത്തികമായി സഹായിയ്ക്കാന്‍ ചൈന പരോക്ഷമായി ഇപ്പോള്‍ രംഗത്തിറങ്ങുകയാണ്.