Monday
12 January 2026
21.8 C
Kerala
HomeIndiaഎല്‍ഇഡി ടിവി പൊട്ടിത്തെറിച്ച് വന്‍ അപകടം

എല്‍ഇഡി ടിവി പൊട്ടിത്തെറിച്ച് വന്‍ അപകടം

ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ എല്‍ഇഡി ടിവി പൊട്ടിത്തെറിച്ച് വന്‍ അപകടം. 16-കാരന്‍ ദാരുണമായി മരിച്ച സംഭവത്തില്‍ കുട്ടിയുടെ അമ്മയ്ക്കും സഹോദര ഭാര്യക്കും സുഹൃത്തിനും പരിക്കേറ്റു. ശക്തമായ സ്‌ഫോടനത്തില്‍ വീടിന്റെ ഭിത്തിയും കോണ്‍ക്രീറ്റ് സ്ലാബും തകര്‍ന്നത് പ്രദേശവാസികളില്‍ ഭീതി പടര്‍ത്തി.

16-കാരനായ ഒമേന്ദ്രയാണ് മരിച്ചത്. പൊട്ടിത്തെറിയില്‍ ചെറിയ പ്രൊജക്ടൈലുകള്‍ മുഖത്തും നെഞ്ചിലും കഴുത്തിലും തെറിച്ചുണ്ടായ ഗുരുതര പരിക്കുകളാണ് മരിച്ച ഒമേന്ദ്രയുടെ മരണത്തിന് കാരണമായതെന്ന്‌ പോലീസ് പറഞ്ഞു.

‘ഒരു വലിയ ശബ്ദം കേട്ടാണ് ഞങ്ങള്‍ ഓടിയെത്തിയത്. പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണെന്നാണ് ആദ്യം കരുതിയത്. വീടിനുള്ളില്‍ നിന്ന് പുകയും മറ്റും ഉയര്‍ന്നിരുന്നു’ അയല്‍വാസിയായ സ്ത്രീ പറഞ്ഞു.

സ്‌ഫോടനം നടക്കുമ്പോള്‍ ഒമേന്ദ്രയും അമ്മയും സഹോദര ഭാര്യയും സുഹൃത്ത് കരണും ഒരു മുറിയില്‍ തന്നെയായിരുന്നു. ഗുരതരമായി പരിക്കേറ്റ ഒമേന്ദ്രയെ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ വെച്ച് മരിച്ചു. മറ്റുള്ളവര്‍ ചികിത്സയിലാണ്.

RELATED ARTICLES

Most Popular

Recent Comments