സംസ്ഥാനത്ത് സ്വര്‍ണവില 38,200 രൂപ ;അഞ്ചു ദിവസത്തിനിടെ 1000 രൂപയാണ് വിലയിലുണ്ടായ വര്‍ധന

0
88

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. പവന് 320 രൂപയും ഗ്രാമിന് 40 രൂപയുമാണ് ഇന്ന് കൂടിയത്. ഇതോടെ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് ഇന്നത്തെ സ്വര്‍ണവില. ഒരു പവന് ഇന്നത്തെ വില 38,200 രൂപയും ഗ്രാമിന് 4775 രൂപയുമാണ്.

അഞ്ചു ദിവസത്തിനിടെ 1000 രൂപയാണ് വിലയിലുണ്ടായ വര്‍ധന. ഒന്നാം തിയതി പവന് 37,200 രൂപയായിരുന്നു വില. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സംസ്ഥാനത്ത് സ്വര്‍ണവില ഉയരുന്നത്.