സൈന്യത്തിന്റെ ചീറ്റ ഹെലികോപ്റ്റര്‍ ചൈന അതിര്‍ത്തിക്കടുത്ത് തകര്‍ന്നു വീണു

0
88

സൈന്യത്തിന്റെ ചീറ്റ ഹെലികോപ്റ്റര്‍ ചൈന അതിര്‍ത്തിക്കടുത്ത് അരുണാചല്‍ പ്രദേശിലെ തവാങിന് സമീപം തകര്‍ന്നു വീണു. അപകടത്തില്‍ പൈലറ്റ് മരിച്ചതായി പ്രതിരോധ വക്താവ് കേണല്‍ എഎസ് വാലിയയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ഉയര്‍ന്ന മേഖലയിലെ പതിവ് പറക്ക രാവിലെ 10 മണിയോടെയാണ് സംഭവം. അപകട കാരണം വ്യക്തമായിട്ടില്ലെന്നും എഎസ് വാലിയ പറഞ്ഞു. വിമാനത്തില്‍ രണ്ട് പൈലറ്റുമാരുണ്ടായിരുന്നുവെന്നും അപകടത്തെ തുടര്‍ന്ന് അവരെ അടുത്തുള്ള സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും വാലിയ പറഞ്ഞു.

ഗുരുതരമായി പരിക്കേറ്റ പൈലറ്റ് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് മരിച്ചത്. മറ്റൊരാള്‍ ചികിത്സയില്‍ തുടരുകയാണ്.