Wednesday
31 December 2025
24.8 C
Kerala
HomeKeralaഐ.എം വിജയന് അപ്രതീക്ഷിത സമ്മാനവുമായി ഇറ്റാലിയൻ ഫുട്ബോൾ ക്ലബ്ബായ എസി മിലാൻ

ഐ.എം വിജയന് അപ്രതീക്ഷിത സമ്മാനവുമായി ഇറ്റാലിയൻ ഫുട്ബോൾ ക്ലബ്ബായ എസി മിലാൻ

രാജ്യം കണ്ട എക്കാലത്തെയും മികച്ച ഫുട്ബോൾ താരമായ ഐ.എം വിജയന് അപ്രതീക്ഷിത സമ്മാനവുമായി ഇറ്റാലിയൻ ഫുട്ബോൾ ക്ലബ്ബായ എസി മിലാൻ. ക്ലബ്ബിൻറെ പ്രമുഖ താരങ്ങളായ സ്ലാട്ടൻ ഇബ്രാഹിമോവിച്ച്, റാഫേൽ ലിയോ, അലെസ്സിയോ റൊമാനോലി എന്നിവരടക്കം ഒപ്പിട്ട, ഐ.എം വിജയന്റെ പേര് ആലേഖനം ചെയ്ത എസിമിലാന്റെ ഒമ്പതാം നമ്പർ ജേഴ്‌സിയാണ് മുൻ ഇന്ത്യൻ ഫുട്ബോൾ ടീം നായകന് ക്ലബ്ബ് സമ്മാനിച്ചത്.

എസി മിലാൻ ഫുട്‌ബോൾ ക്ലബ്ബിൻറെ കേരള അക്കാദമിയിലെ മുഖ്യ പരിശീലകൻ ആൽബർട്ടോ ലകാൻഡെലയ നേരിട്ടെത്തി ഐ.എം വിജയന് ജേഴ്‌സി സമ്മാനിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ വിജയൻ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.

2003-ൽ സജീവ ഫുട്‌ബോളിൽ നിന്ന് വിരമിച്ചെങ്കിലും ഐ.എം വിജയൻ ഇപ്പോഴും ഫുട്‌ബോളുമായി ബന്ധപ്പെട്ട ഇടങ്ങളിലെ സജീവ സാന്നിദ്ധ്യമാണ്. ഇന്ത്യക്കായി 71 മത്സരങ്ങളിൽ നിന്ന് 32 ഗോളുകൾ നേടിയ താരം ഇപ്പോൾ അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷന്റെ (എ.ഐ.എഫ്.എഫ്) ടെക്‌നിക്കൽ കമ്മിറ്റിയുടെ ചെയർമാൻ കൂടിയാണ്.

 

 

RELATED ARTICLES

Most Popular

Recent Comments