Tuesday
30 December 2025
23.8 C
Kerala
HomeKeralaകച്ചവടക്കാരുടെ ചൂഷണവും അധിക വിലയും തടയാന്‍ കടുത്ത നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍

കച്ചവടക്കാരുടെ ചൂഷണവും അധിക വിലയും തടയാന്‍ കടുത്ത നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍

സംസ്ഥാനത്തെ കച്ചവടക്കാരുടെ ചൂഷണവും അധിക വിലയും തടയാന്‍ കടുത്ത നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. ഡെപ്യൂട്ടി സെക്രട്ടറിയുടെയും അണ്ടര്‍ സെക്രട്ടറിയുടെയും നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പരിശോധന നടത്തും. പാചകവാതക വിതരണ കേന്ദ്രങ്ങളിലും റേഷന്‍ കടകളിലും സപ്ലൈകോ ഔട്ട്‌ലെറ്റുകളിലുമാണ് പരിശോധന നടക്കുക.

അമിതവില സംബന്ധിച്ച് പൊതുജനങ്ങള്‍ നിരന്തരം പരാതി ഉന്നയിക്കുന്ന പശ്ചാത്തലത്തിലാണ് നടപടിയിലേക്ക് സര്‍ക്കാര്‍ കടന്നിരിക്കുന്നത്. പൊതുവിപണികളും കച്ചവട സ്ഥാപനങ്ങളും പരിശോധനകള്‍ നടത്തുന്നതിന് സംസ്ഥാന തലത്തില്‍ രണ്ട് സമിതികള്‍ ഇപ്പോള്‍ സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്നത്. ഇത് സെക്രട്ടറിയേറ്റില്‍ നേരിട്ട് പ്രവര്‍ത്തിക്കുന്ന രണ്ട് സമിതികളായിരിക്കും. ഒന്ന് അണ്ടര്‍ സെക്രട്ടറിയുടെയും മറ്റൊന്ന് ഡെപ്യൂട്ടി സെക്രട്ടറിയുടെയും നേതൃത്വത്തിലാണ് പ്രവര്‍ത്തിക്കുക. ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പിലെ ഉദ്യോഗസ്ഥര്‍ അടങ്ങുന്നതായിരിക്കും ഈ സമിതികള്‍.

പൊതു വിപണികളില്‍ മാത്രമല്ല റേഷന്‍ കടകള്‍, മാവേലി സ്റ്റോറുകള്‍, സിവില്‍ സപ്ലൈസ് ഔട്ട്‌ലെറ്റുകള്‍ എന്നിവയിലും പരിശോധന നടത്താന്‍ സമിതികള്‍ക്ക് അധികാരമുണ്ടായിരിക്കും. അമിതവില സംബന്ധിച്ച് ലഭിക്കുന്ന പരാതികള്‍ ഈ സംഘങ്ങള്‍ പരിശോധിക്കും. ഉചിതമായ നടപടി അടിയന്തരമായി കൈക്കൊള്ളാനും ഇവയ്ക്ക് അധികാരം നല്‍കിയിട്ടുണ്ട്. പെട്രോള്‍ പമ്പുകളിലുള്‍പ്പെടെ ഈ സംഘം പരിശോധന നടത്തും.

RELATED ARTICLES

Most Popular

Recent Comments