തങ്ങളുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണായ മോട്ടൊ ജി71, മോട്ടൊറോള ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. 120 ഹേര്‍ട്ട്സ് വരെ റിഫ്രഷ് റേറ്റ് വരുന്ന 10 ബിറ്റ് 6.6 ഇഞ്ച് പഒഎല്‍ഇഡി ഡിസ്പ്ലെയാണ് ഫോണിന് നല്‍കിയിരിക്കുന്നത്. ഇന്‍ ഡിസ്പ്ലെ ഫിംഗര്‍പ്രിന്റ് സെന്‍സറുമുണ്ട്.
മീഡിയടെക് ഹീലിയൊ ജി99 ലാണ് ഫോണിന്റെ പ്രവര്‍ത്തനം. ആറ് ജിബി എല്‍പിഡിഡിആര്‍4എക്സ് റാമും 126 ജിബി സ്റ്റോറേജുമാണ് മറ്റൊരു സവിശേഷത. പ്രധാന ക്യാമറ 108 മെഗാ പിക്സലാണ് (എംപി). ഒപ്പം എട്ട് എംപി അള്‍ട്ര വൈഡ് ക്യാമറയും വരുന്നു. സെല്‍ഫി ക്യാമറ 16 എംപിയാണ്.
30 വാട്ട് ടര്‍ബൊ പവര്‍ ചാര്‍ജിങ് പിന്തുണയോടെ വരുന്ന ഫോണിന്റെ ബാറ്ററി കപ്പാസിറ്റി 5,000 എംഎഎച്ചാണ്. ആന്‍ഡ്രോയിഡ് വേര്‍ഷന്‍ 12 ലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. മൂന്ന് വര്‍ഷത്തെ സുരക്ഷ അപ്ഡേറ്റുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു. ഡോള്‍ബി അറ്റ്മോസ് പിന്തുണയുള്ള ഡുവല്‍ സ്റ്റിരിയോ സ്പീക്കറാണ് ഫോണിന്റേത്.
മെറ്റീയോറൈറ്റ് ഗ്രെ, പോളാര്‍ ബ്ലൂ എന്നീ രണ്ട് നിറങ്ങളിലാണ് ഫോണ്‍ വിപണിയിലെത്തുന്നത്. ഒക്ടോബര്‍ 12 മുതലാണ് വില്‍പ്പന. 14,999 രൂപയാണ് വില. തിരഞ്ഞെടുക്കപ്പെട്ട് ബാങ്കുകളുടെ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് 1,000 രൂപ വരെ കിഴിവും ലഭിക്കും. എക്സ്ചേഞ്ച് ഓഫറില്‍ 3,000 രൂപ വരെയാണ് കിഴിവ്.