ഇന്ത്യയുടെ കന്നി ചൊവ്വാ ദൗത്യമായ മംഗള്‍യാന്‍ എട്ട് വര്‍ത്തെ സേവനം അവസാനിപ്പിച്ച് വിടപറഞ്ഞു. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയായ ഐഎസ്ആര്‍ഒ ഇക്കാര്യം സ്ഥിരീകരിച്ചു. വിക്ഷേപിച്ച് ഒരു ദശാബ്ദത്തോളമായ മംഗള്‍യാന്‍ പേടകത്തിന്റെ ഇന്ധനം തീര്‍ന്നിരുന്നു. ഇതോടെയാണ് പേടകവുമായുള്ള ബന്ധം നഷ്ടമായത്.
‘ഇപ്പോള്‍ മംഗള്‍യാന്‍ പേടകത്തില്‍ ഇന്ധനം അവശേഷിക്കുന്നില്ല. ഉപഗ്രഹ ബാറ്ററി പൂര്‍ണ്ണമായും തീര്‍ന്നു. ഇതോടെ മംഗള്‍യാനുമായുള്ള ബന്ധം പൂര്‍ണ്ണമായും നഷ്ടമായി. പേടകം വീണ്ടെടുക്കാനായില്ല. ഗ്രഹപര്യവേക്ഷണ ചരിത്രത്തിലെ ശ്രദ്ധേയമായ സാങ്കേതികവും ശാസ്ത്രീയവുമായ നേട്ടമായി ഈ ദൗത്യം എക്കാലവും കണക്കാക്കപ്പെടും,’ ചൊവ്വ ദൗത്യം ഔദ്യോഗികമായി അവസാനിച്ചതായി വ്യക്തമാക്കി ഐഎസ്ആര്‍ഒ പ്രസ്താവനയിറക്കി. ചൊവ്വയുടെ ഉപരിതല സവിശേഷതകള്‍, രൂപഘടന, ചൊവ്വയുടെ അന്തരീക്ഷം, ചൊവ്വയുടെ എക്‌സോസ്ഫിയറിലെ വിവിധ വാതകങ്ങളുടെ ഘടന എന്നിവയെക്കുറിച്ച് മനസ്സിലാക്കാന്‍ ദൗത്യം സഹായിച്ചതായി ഐഎസ്ആര്‍ഒ മേധാവി എസ് സോമനാഥ് പറഞ്ഞു.
ഐഎസ്ആര്‍ഒയുടെ ഏറ്റവും വലിയ നേട്ടമായിരുന്നു മംഗള്‍യാന്‍. 2013 നവംബര്‍ അഞ്ചിനാണ് 450 കോടി ചെലവില്‍ നിര്‍മ്മിച്ച ഇന്ത്യയുടെ ആദ്യ ചൊവ്വാ ദൗത്യം മംഗള്‍യാന്‍ വിക്ഷേപിക്കപ്പെട്ടത്. പിഎസ്എല്‍വി സി-25 ഉപയോഗിച്ചായിരുന്നു വിക്ഷേപണം. 2014 സെപ്തംബര്‍ 24ന് ആദ്യ ശ്രമത്തില്‍ തന്നെ പേടകം ചൊവ്വയുടെ ഭ്രമണ പഥത്തില്‍ എത്തിയിരുന്നു.
മംഗൾയാൻ നേട്ടങ്ങൾ
1. ആറ് മാസത്തെ ദൗത്യത്തിനായാണ് മംഗൾയാനെ വിക്ഷേപിച്ചത്. എട്ട് വർഷം പിന്നിട്ടും മംഗൾയാൻ ദൗത്യം തുടർന്നു. അവസാന ശ്വാസം വരെ ചുവന്ന ഗ്രഹത്തിന് ചുറ്റും പ്രദക്ഷിണം ചെയ്തു.
2. ചൊവ്വയുമായി അടുത്തു നിൽക്കുന്ന ചിത്രങ്ങളെടുത്തു. ചൊവ്വയുടെ ഡിസ്‌ക് മാപ്പ് നിർമ്മിക്കാൻ ഐഎസ്‌ഐർഒ ശാസ്ത്രജ്ഞർക്ക് കഴിഞ്ഞു.
3. ചൊവ്വയുടെ ദീർഘ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൽ മംഗൾയാൻ ഭ്രമണം ചെയ്തപ്പോഴാണ് ചൊവ്വയുടെ ഉപഗ്രഹമായ ഡീമോസിന്റെ ചിത്രം പകർത്തിയത്. ഇതിന് മുൻപ് ആരും ഡിമോസിന്റെ ചിത്രം കണ്ടിട്ടില്ല.
4. മംഗൾയാൻ മാർസ് കളർ ക്യാമറ വഴി 1100ലധികം ചിത്രങ്ങൾ അയച്ചു. ഇതിന്റെ സഹായത്തോടെയാണ് മാർസ് അറ്റ്‌ലസ് നിർമ്മിച്ചത്.
5. വെറും 450 കോടി രൂപ ചെലവിൽ ഇത്രയും വലിയ ദൗത്യം പൂർത്തിയാകാൻ പോകുമെന്ന് ഒരു ശാസ്ത്രജ്ഞരും കരുതിയിരുന്നില്ല. അമേരിക്ക, യൂറോപ്പ്, റഷ്യ തുടങ്ങിയ രാജ്യങ്ങൾക്ക് നിരവധി പരാജയങ്ങൾക്ക് ശേഷമാണ് ചൊവ്വയിലെത്താൻ സാധിച്ചത്. ഇന്ത്യയ്ക്ക് ആദ്യ അവസരത്തിൽ തന്നെ ചൊവ്വയിലെത്താൻ സാധിച്ചു.
6. 15 കിലോയോളം ഭാരം വരുന്ന അഞ്ച് സയന്റിഫിക്ക് പേ ലോഡുകൾ വഹിച്ചാണ് മംഗൾയാൻ ദൗത്യം തുടങ്ങിയത്. ചൊവ്വയുടെ ഉപരിതല ഭൗമശാസ്ത്രം, രൂപഘടന, അന്തരീക്ഷ പ്രക്രിയയകൾ, ഉപരിതല താപനില, അറ്റ്‌മോസ്‌ഫെറിക് എസ്‌കേപ് പ്രൊസസ് എന്നിവയെ കുറിച്ചുള്ള വവരങ്ങൾ ശേഖരിക്കുന്നതിനാണ് പേ ലോഡുകൾ പ്രവർത്തിച്ചത്.
ഇനി എന്ത് സംഭവിക്കും
1. ചൊവ്വയുമായി ബന്ധപ്പെട്ട വിവരങ്ങൾക്കായി ഇന്ത്യ അമേരിക്കയേയോ യൂറോപ്പിനേയോ മറ്റ് രാജ്യങ്ങളേയോ ആശ്രയിക്കേണ്ടി വരും.
2. പുതിയ മംഗൾയാൻ അതായത് മംഗൾയാൻ-2 വിക്ഷേപണം വിജയകരം ആകാത്തത് വരെ ഇന്ത്യയ്ക്ക് മാത്രമായി ചൊവ്വയിൽ നിന്ന് ഒരു വാർത്തയും ഉണ്ടാകില്ല.
3.പുതിയ ഭൂപടം ഉണ്ടാക്കില്ല, പുതിയ ഗവേഷങ്ങളൊന്നും നടത്തുകയുമില്ല.