മൂന്നാര്‍ നെയ്മക്കാട് പശുക്കളെ കടിച്ചുകൊന്ന കടുവ കുടുങ്ങി

0
71

മൂന്നാര്‍ നെയ്മക്കാട് പശുക്കളെ കടിച്ചുകൊന്ന കടുവ കുടുങ്ങി. വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കുടുവ കുടുങ്ങിയത്. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ പത്ത് പശുക്കളെ കടുവ കൊലപ്പെടുത്തിയിരുന്നു.

കടുവയിറങ്ങിയതിന് പിന്നാലെ പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം. കടുവ ആക്രമണകാരിയായതിനാല്‍ വീടിന് പുറത്തിറങ്ങരുത് എന്നാണ് പ്രദേശവാസികള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. തിങ്കളാഴ്ച രാത്രി ഒമ്ബത് മണിയോടെയാണ് കടുവയെ കണ്ടത്.

കടുവയുടെ ദൃശ്യങ്ങള്‍ അതുവഴി കടന്നുപോയ വാഹനത്തിലെ യാത്രക്കാര്‍ പകര്‍ത്തുകയായിരുന്നു. കഴിഞ്ഞ ദിവസം 10 പശുക്കളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. വളര്‍ത്തുമൃഗങ്ങളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതിന് മൂന്നു കിലോമീറ്റര്‍ പരിധിയിലാണ് വീണ്ടും കടുവയുടെ സാന്നിധ്യം കണ്ടെത്തുന്നത്. മൂന്നാര്‍ രാജമല നൈമക്കാട്ടെ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയാണ് കഴിഞ്ഞ ദിവസം രാത്രി കടുവ വളര്‍ത്തു മൃഗങ്ങളെ അക്രമിച്ചു കൊന്നത്.