Friday
2 January 2026
23.1 C
Kerala
HomeWorldയുദ്ധത്തിന്റെ പേരിലുള്ള അക്രമങ്ങളും കൊലയും അവസാനിപ്പിക്കണമെന്ന് പുടിനോട് ഫ്രാന്‍സിസ് മാര്‍പാപ്പ

യുദ്ധത്തിന്റെ പേരിലുള്ള അക്രമങ്ങളും കൊലയും അവസാനിപ്പിക്കണമെന്ന് പുടിനോട് ഫ്രാന്‍സിസ് മാര്‍പാപ്പ

യുദ്ധത്തിന്റെ പേരിലുള്ള അക്രമങ്ങളും കൊലയും അവസാനിപ്പിക്കണമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിനോട്, ഫ്രാന്‍സിസ് മാര്‍പാപ്പ. ആണവയുദ്ധം നടത്തുമെന്ന പുടിന്റെ പ്രസ്താവനയില്‍ അദ്ദേഹം അപലപിച്ചു.

സെന്റ് പീറ്റേഴ്‌സ് സ്ക്വയറില്‍ പൊതുജനങ്ങളെ അഭിസംബോധന ചെയ്യവെയാണ് യുദ്ധത്തിനെതിരെ ഫ്രാന്‍സിസ് മാര്‍പാപ്പ ശക്തമായി പ്രതികരിച്ചത്.

സമാധാന നിര്‍ദ്ദേശങ്ങളെ തുറന്ന മനസ്സോടെ സ്വീകരിക്കാന്‍ ഉക്രേനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയോട് അദ്ദേഹം ആവശ്യപ്പെട്ടു. ദുരന്തവും ഭീകരതയും വിതയ്ക്കുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര നടപടികള്‍ സ്വീകരിക്കാന്‍ അദ്ദേഹം അദ്ദേഹം അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്തു.

യുക്രെയ്ന്‍ ഭൂപ്രദേശങ്ങളെ റഷ്യയോട് കൂട്ടിച്ചേര്‍ത്ത നടപടിയെയും അദ്ദേഹം അപലപിച്ചു. ‘അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധമായ തരത്തില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി രൂപപ്പെട്ട ഗൗരവമേറിയ സാഹചര്യത്തെ ഞാന്‍ അപലപിക്കുന്നു. ഇത് ആണവ ഭീഷണി വര്‍ധിപ്പിക്കുന്നതും രൂക്ഷമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുന്നതുമാണ്’ -ഫ്രാന്‍സിസ് മാര്‍പാപ്പ വ്യക്തമാക്കി.

RELATED ARTICLES

Most Popular

Recent Comments