Friday
2 January 2026
23.1 C
Kerala
HomeIndiaഗുജറാത്തില്‍ എഎപി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് 'ഇന്റലിജന്‍സ് ബ്യൂറോ' റിപ്പോര്‍ട്ട്

ഗുജറാത്തില്‍ എഎപി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ‘ഇന്റലിജന്‍സ് ബ്യൂറോ’ റിപ്പോര്‍ട്ട്

ഗുജറാത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ‘ഇന്റലിജന്‍സ് ബ്യൂറോ’ റിപ്പോര്‍ട്ട് ഉദ്ധരിച്ച്, ഇന്ന് തിരഞ്ഞെടുപ്പ് നടന്നാല്‍ എഎപി പാര്‍ട്ടി ഗുജറാത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പ്രസ്താവിച്ചു. ഐബി റിപ്പോര്‍ട്ട് വിജയത്തിന്റെ ലക്ഷണങ്ങളാണ് കാണിക്കുന്നതെന്നും എഎപി നേതാവ് ചൂണ്ടിക്കാട്ടി. ഇനിയും കുറച്ച് സമയം ശേഷിക്കുന്നതിനാല്‍ ”വലിയ മുന്നേറ്റം” നല്‍കാന്‍ ഗുജറാത്തിലെ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നതായും അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.

ഐബി റിപ്പോര്‍ട്ട് പ്രകാരം എഎപി വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ ബിജെപിയും പ്രതിപക്ഷമായ കോണ്‍ഗ്രസും ഒന്നിച്ചിരിക്കുകയാണെന്നും കെജ്രിവാള്‍ കുറ്റപ്പെടുത്തി.

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് ഇന്ന് നടന്നാല്‍, ആം ആദ്മി പാര്‍ട്ടി സംസ്ഥാനത്ത് നേരിയ വ്യത്യാസത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഐബി റിപ്പോര്‍ട്ടിനെക്കുറിച്ച് ഒരു സ്രോതസ്സ് തന്നോട് പറഞ്ഞതായി കെജ്രിവാള്‍ അവകാശപ്പെട്ടു.

RELATED ARTICLES

Most Popular

Recent Comments