കേടായ ടി.വിക്ക്​ ​​ക്ലയിം നിഷേധിച്ചു; ഇൻഷുറൻസ് കമ്പനിയിൽ നിന്ന് 2.92 ലക്ഷം രൂപ നഷ്ടപരിഹാരം ഈടാക്കി

0
68

കേടായ ടി.വിക്ക്​ ​​ക്ലയിം നിഷേധിച്ച ഇന്‍ഷുറന്‍സ്​ കമ്ബനി, ടി.വിയു​ടെ വിലയടക്കം 2.92 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന്​ പാലക്കാട്​ ഉപഭോക്​തൃ തര്‍ക്ക പരിഹാര കമീഷന്‍ ഉത്തരവിട്ടു.

കൊടുമ്ബ്​ ദേവീനഗര്‍ ‘സങ്കീര്‍ത്തന’ത്തില്‍ ആര്‍. പുഷ്പരാജ്​ നല്‍കിയ പരാതിയില്‍ ബജാജ്​ അലിയന്‍സ്​ ജനറല്‍ ഇന്‍ഷുറന്‍സ്​ കമ്ബനിക്കെതിരെയാണ്​ വിധി. 1,94,600 രൂപക്ക്​ ത്രീഡി ടി.വി വാങ്ങിയ വേളയില്‍തന്നെ പുഷ്പരാജ്​ ഇന്‍ഷുര്‍ ചെയ്തിരുന്നു. വാറന്റി കാലയളവായ ഒരു വര്‍ഷത്തിനുശേഷം കവറേജ്​ നല്‍കുമെന്നായിരുന്നു വ്യവസ്ഥ​.

വാറന്റി കാലയളവിനുശേഷം ടി.വി കേടായപ്പോള്‍ ഇന്‍ഷുറന്‍സ്​ കമ്ബനിയെ റീഇമ്ബേഴ്​സ്മെന്‍റിന്​ സമീപിച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്ന്​ ഹരജിയില്‍ പറയുന്നു.

ഇന്‍ഷുറന്‍സ്​ കമ്ബനിയുടെ വാദം തള്ളിയ ഉപഭോക്​തൃ തര്‍ക്ക പരിഹാര ഫോറം, ടി.വിയുടെ വിലയില്‍നിന്ന് പത്ത്​ ശതമാനം കിഴിച്ച തുകയും അണ്‍ഫെയര്‍​ ട്രേഡ്​ പ്രാക്ടീസിന്​ 25,000 രൂപയും നഷ്ടപരിഹാരമായി 25,000 രൂപയും കോടതിച്ചെലവിലേക്ക്​ 15,000 രൂപയും അടക്കം 2.92 ലക്ഷം രൂപ ഹരജിക്കാരന്​ നല്‍കണമെന്ന്​ വിധിച്ചു.

കമീഷന്‍ പ്രസിഡന്‍റ്​ വി. വിനയ്​ മേനോന്‍, ​മെമ്ബര്‍മാരായ എ. വിദ്യ, എന്‍.കെ. കൃഷ്ണന്‍കുട്ടി എന്നിവരാണ്​ വിധി പ്രസ്താവിച്ചത്​. ഹരജിക്കാരനുവേണ്ടി അഡ്വ. എം.ജെ. വിന്‍സ്​ ഹാജരായി.