Monday
12 January 2026
27.8 C
Kerala
HomeIndiaഉത്തർപ്രദേശിൽ തീർത്ഥാടകർ സഞ്ചരിച്ച ട്രാക്ടർ കുളത്തിലേക്ക് മറിഞ്ഞ് 26 മരണം

ഉത്തർപ്രദേശിൽ തീർത്ഥാടകർ സഞ്ചരിച്ച ട്രാക്ടർ കുളത്തിലേക്ക് മറിഞ്ഞ് 26 മരണം

ഉത്തർപ്രദേശിൽ തീർത്ഥാടകർ സഞ്ചരിച്ച ട്രാക്ടർ കുളത്തിലേക്ക് മറിഞ്ഞ് 26 മരണം. സ്ത്രീകളും കുട്ടികളും മരിച്ചവരിൽ ഉൾപ്പെടും. ശനിയാഴ്ച രാത്രി ഉത്തർപ്രദേശിലെ കാൺപൂർ ജില്ലയിലാണ് ട്രാക്ടർ ട്രോളി കുളത്തിലേക്ക് മറിഞ്ഞ് 26 തീർത്ഥാടകർ മരിച്ചത്. നിരവധി പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ട്.

50-ഓളം പേരുമായി ഉന്നാവോയിലെ ചന്ദ്രികാ ദേവി ക്ഷേത്രത്തിൽ നിന്ന് മടങ്ങുകയായിരുന്ന ട്രാക്ടർ ആണ് അപകടത്തിൽ പെട്ടത്. കാൺപൂരിലെ ഘതംപൂർ മേഖലയിലാണ് ദുരന്തം ഉണ്ടായത്. പരുക്കേറ്റവരെ പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റി.

മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ സഹായ ധനവും പ്രഖ്യാപിച്ചു.
അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും അനുശോചിച്ചു . യാത്രാ ആവശ്യങ്ങൾക്കായി ട്രാക്ടർ ട്രോളി ഉപയോഗിക്കരുതെന്ന് ആദിത്യനാഥ് ആവശ്യപ്പെട്ടു.

RELATED ARTICLES

Most Popular

Recent Comments