യു പി ഐ ലൈറ്റ് ആപ്പ്: ബാങ്ക് സെർവർ ഡൌൺ ആണെങ്കിലും പണമിടപാടുകൾ നടത്താം

0
113

നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ പി സി ഐ) അടുത്തിടെ യു പി ഐ ലൈറ്റ് ആപ്പ് പുറത്തിറക്കിയിരുന്നു. കുറഞ്ഞ മൂല്യമുള്ള പണമിടപാടുകൾ വേഗത്തിലാക്കാനും സുരക്ഷിതമാക്കാനും ആണ് യു പി ഐ ലൈറ്റ് ആപ്പ്. BHIM ആപ്പിൽ ഈ ഫീച്ചർ പ്രവർത്തനക്ഷമമാക്കിയാൽ കുറഞ്ഞ മൂല്യമുള്ള ഇടപാടുകൾ നടത്താൻ “ഓൺ-ഡിവൈസ്” വാലറ്റ് ഉപയോഗിക്കാം. ഇത് വിപണിയിൽ ലഭ്യമായ മറ്റ് വാലറ്റുകളോട് സാമ്യമുള്ളതാണ്. എപ്പോൾ വേണമെങ്കിലും പണമിടപാടുകൾ നടത്താൻ യു പി ഐ വാലറ്റ് മതിയാകും. പരമാവധി 2000 രൂപ വരെ വാലറ്റിൽ സൂക്ഷിക്കാം. 200 രൂപ വരെയുള്ള പണമിടപാടുകൾക്കാണ് ഇവ അനുയോജ്യമായിട്ടുള്ളത്. ഇടക്കിടെ ഉണ്ടാകുന്ന ബാങ്ക് സെർവർ ഡൗണുകളോ മറ്റ് സാങ്കേതിക പ്രശ്നങ്ങളോ ഒന്നും യു പി ഐ ലൈറ്റ് ഉപയോഗിച്ചുള്ള പണമിടപാടുകളെ ബാധിക്കില്ല എന്നർത്ഥം. നിങ്ങളുടെ BHIM ആപ്പിൽ യു പി ഐ ലൈറ്റ് എനേബിൾ ചെയ്യാൻ തുടർന്നുള്ള സ്റ്റെപ്പുകൾ പാലിക്കുക.

യു പി ഐ ലൈറ്റ് എങ്ങനെയാണ് പ്രവർത്തിക്കുന്നത്?

BHIM ആപ്പിൽ UPI ലൈറ്റ് ഉപയോഗിച്ച് ഇടപാടുകൾ നടത്തുന്നതിന് സേവനത്തിന് UPI ലൈറ്റ് ബാലൻസ് ഉണ്ടായിരിക്കണം. ഈ ബാലൻസ് അക്കൗണ്ടിൽ നിന്ന് ഉപയോക്താവ് പ്രവർത്തനക്ഷമമാക്കിയ വെർച്വൽ “ഓൺ-ഡിവൈസ്” ബാലൻസ് ആണ്.

Also Read : Indian Railway: ഇനി ട്രെയിന്‍ ട്രാക്ക് ചെയ്യാന്‍ വേറെ ആപ്പ് ഒന്നും വേണ്ട, WhatsApp ലൂടെ IRCTC തരും കൃത്യമായ വിവരങ്ങള്‍

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ് ബി ഐ), യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്ക്, കാനറ ബാങ്ക്, എച്ച് ഡി എഫ് സി ബാങ്ക്, ഇന്ത്യൻ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക് എന്നിവയുടെ ഉപഭോക്താക്കൾക്ക് യു പി ഐ ലൈറ്റ് പേയ്‌മെന്റ് സംവിധാനം ഉപയോഗിക്കാനാകും.

BHIM ആപ്പിൽ UPI ലൈറ്റ് സജ്ജീകരിക്കുന്നതെങ്ങനെ ?

നിങ്ങളുടെ മൊബൈൽ ഫോണിൽ BHIM ആപ്പ് ഡൗൺലോഡ് ചെയ്യുക.

ആപ്പ് ലോഗിൻ ചെയ്ത് UPI ഇടപാടുകൾക്കായി ബാങ്ക് അക്കൗണ്ട് ആഡ് ചെയ്യുക.

താഴേക്ക് സ്വൈപ്പ് ചെയ്ത് UPI ലൈറ്റ് ബാനർ തിരഞ്ഞെടുക്കുക.

Enable Now എന്ന ബട്ടണിൽ ടാപ്പ് ചെയ്യുക.

നൽകിയിരിക്കുന്ന എല്ലാ വിശദാംശങ്ങളും വായിക്കുക.

ഇനി നിങ്ങൾ നിങ്ങളുടെ യു പി ഐ ലൈറ്റ് ഇ- വാലറ്റിൽ 2,000 രൂപയോ അതിൽ കുറവോ നിക്ഷേപിക്കേണ്ടതുണ്ട്. നിക്ഷേപിക്കാൻ താൽപര്യമുള്ള ട്രാൻസ്ഫർ തുക നൽകുക.

നിങ്ങൾ പണം കൈമാറാൻ ആഗ്രഹിക്കുന്ന അക്കൗണ്ട് തിരഞ്ഞെടുക്കുക.

UPI ലൈറ്റ് Enable ബട്ടൺ ടാപ്പ് ചെയ്യുക.

നിങ്ങളുടെ UPI പിൻ നൽകുക. തുക ട്രാൻസ്ഫർ ചെയ്തുകഴിഞ്ഞാൽ നിങ്ങളുടെ യു പി ഐ ലൈറ്റ് ഇ-വാലറ്റ് സജീവമാകും