ആര്‍എസ്‌എസ് കേന്ദ്രത്തില്‍ നിന്ന് സ്റ്റീല് ബോംബുകളും വടിവാളും കണ്ടെടുത്തു

0
88

ആര്‍എസ്‌എസ് കേന്ദ്രത്തില്‍ നിന്ന് സ്റ്റീല് ബോംബുകളും വടിവാളും കണ്ടെടുത്തു. കൊല്ലം പിഷാരികാവ് ക്ഷേത്ര ഗ്രൗണ്ടിന് സമീപത്തെ ഇടവഴിയില് നിന്നാണ് മൂന്ന് സ്റ്റീല് ബോബുകളും വടിവാളും കണ്ടെത്തിയത്.

അടുത്തുള്ള വീട്ടുകാരാണ് ആദ്യം ആയുധങ്ങള് കണ്ടത്. ഇവര് വിവരം അറിയിച്ചതിനെ തുടര്ന്ന് കൊയിലാണ്ടി പൊലീസും ബോംബു സ്കോഡും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

മൂന്നു വര്‍ഷം മുന്‍പ് നിരവധി ആയുധങ്ങള്‍ ഈ പ്രദേശത്തു നിന്ന് കണ്ടെത്തിയിരുന്നു. ആര്‍എസ്‌എസ് സംഘം ഒളിപ്പിച്ചു വച്ചതാണ് ഇവയെന്ന് പോലീസ് സംശയിക്കുന്നുണ്ട്.