Monday
12 January 2026
20.8 C
Kerala
HomeWorldറഷ്യയെ കോളനിയാക്കാനാണ് പാശ്ചാത്യ രാജ്യങ്ങൾ ആഗ്രഹിക്കുന്നതെന്ന് റഷ്യൻ പ്രസിഡന്റ്

റഷ്യയെ കോളനിയാക്കാനാണ് പാശ്ചാത്യ രാജ്യങ്ങൾ ആഗ്രഹിക്കുന്നതെന്ന് റഷ്യൻ പ്രസിഡന്റ്

റഷ്യയെ കോളനിയാക്കാനാണ് പാശ്ചാത്യ രാജ്യങ്ങൾ ആഗ്രഹിക്കുന്നതെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ വെള്ളിയാഴ്ച പറഞ്ഞു. ‘ഇന്ത്യ പോലുള്ള രാജ്യങ്ങളെ അവർ കൊള്ളയടിച്ചു. എന്നാൽ റഷ്യ സ്വയം ഒരു കോളനിയാകാൻ അനുവദിച്ചില്ല,” അദ്ദേഹം പറഞ്ഞു, “ഇപ്പോള്‍ അവരുടെ ലക്ഷ്യം റഷ്യയും ഇറാനും ആണ്, അടുത്തത് നിങ്ങളായിരിക്കും.” പുടിന്‍ കൂട്ടിച്ചേര്‍ത്തു. യുക്രൈന്‍ പ്രദേശങ്ങള്‍ റഷ്യയില്‍ ചേര്‍ക്കുന്ന രേഖകളിൽ ഒപ്പിടുന്നതിന് മുമ്പ് വെള്ളിയാഴ്ച ക്രെംലിൻ ചടങ്ങിൽ സംസാരിക്കുകയായിരുന്നു പുടിന്‍.

“അവർ ഇന്ത്യയെയും ആഫ്രിക്കയെയും ചൈനയെയും കൊള്ളയടിച്ചു. മുഴുവൻ രാജ്യങ്ങളെയും മയക്കുമരുന്ന് ദുരുപയോഗത്തിനും മറ്റും അടിമകളാക്കി. അവർ ആളുകളെ വേട്ടയാടുകയായിരുന്നു. കൂടുതല്‍ രാജ്യങ്ങളെ കൊള്ളയടിക്കുന്നത് തുടരാൻ ഞങ്ങൾ അവരെ അനുവദിച്ചില്ല എന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്”. കറുപ്പ് യുദ്ധത്തെക്കുറിച്ചും 1857ലെ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തെക്കുറിച്ചും പരാമര്‍ശിച്ച് പുടിന്‍ പറഞ്ഞു.

റഷ്യയെ ഒരു കോളനിയാക്കി മാറ്റാൻ അമേരിക്കയും സഖ്യകക്ഷികളും ശ്രമിക്കുന്നു എന്ന വാദത്തിലാണ് പുടിൻ 37 മിനിറ്റ് നീണ്ട പ്രസംഗത്തിന്റെ ഭൂരിഭാഗവും. “പാശ്ചാത്യ ലിബറൽ മൂല്യങ്ങളുടെ “പൈശാചികത” എന്ന് വിശേഷിച്ച പുടിന്‍. ലിംഗഭേദത്തിന്‍റെയും കുടുംബത്തിന്റെയും വിഷയങ്ങളിൽ റഷ്യയ്ക്ക് അതിന്റേതായ കാഴ്ചപ്പാടുകളുണ്ടെന്ന് കൂട്ടിച്ചേര്‍ത്തു.

ഉക്രെയ്നിലെ നാല് അധിനിവേശ പ്രദേശങ്ങൾ റഷ്യയോട് കൂട്ടിച്ചേര്‍ക്കുന്നത് ആര്‍ക്കും തടയാന്‍ പറ്റില്ലെന്ന് പുടിൻ പ്രതിജ്ഞയെടുത്തു. ഡൊനെറ്റ്സ്ക് പീപ്പിൾസ് റിപ്പബ്ലിക്, ലുഹാൻസ്ക് പീപ്പിൾസ് റിപ്പബ്ലിക്, സപ്പോരിസിയ മേഖല, കെർസൺ മേഖല എന്നിവ റഷ്യയിലേക്ക് കൂട്ടിച്ചേര്‍ക്കുന്ന കരാറുകളിൽ ഇന്ന് റഷ്യ ഒപ്പുവെക്കുകയാണ് പുടിന്‍ പറഞ്ഞു.

റഷ്യയിൽ നാല് പുതിയ പ്രദേശങ്ങൾ, റഷ്യൻ ഫെഡറേഷനിലേക്ക് നാല് പുതിയ പ്രദേശങ്ങളെ സ്വീകരിക്കുന്നതിനും അതിനായുള്ള ഭരണഘടനാ നിയമങ്ങള്‍ രൂപീകരിക്കാന്‍ ഫെഡറൽ അസംബ്ലി പിന്തുണയ്ക്കുമെന്ന് ഉറപ്പുണ്ട് പറഞ്ഞ പുടിന്‍, ഈ കൂട്ടിച്ചേര്‍ക്കല്‍ ദശലക്ഷക്കണക്കിന് ആളുകളുടെ താല്‍പ്പര്യമാണെന്നും പ്രസ്താവിച്ചു.

പുതുതായി റഷ്യയില്‍ ചേര്‍ക്കുന്ന പ്രദേശങ്ങളിലെ ജനങ്ങള്‍ എന്നെന്നേക്കുമായി റഷ്യന്‍ പൗരന്മാരാകുമെന്നും പുടിന്‍ മോസ്കോയില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പറഞ്ഞു. യുദ്ധം നിർത്തി ചർച്ചകൾ ആരംഭിക്കാൻ അദ്ദേഹം ഉക്രെയിന്‍ തയ്യാറാകണമെന്നും പുടിന്‍ പറഞ്ഞു. എന്നാൽ റഷ്യ പിടിച്ചെടുക്കുന്ന ഉക്രെയിന്‍ പ്രവിശ്യകള്‍ സംബന്ധിച്ച ചർച്ച ചെയ്യാനില്ലെന്നും പുടിന്‍ വ്യക്തമാക്കി.

RELATED ARTICLES

Most Popular

Recent Comments