തിരഞ്ഞെടുപ്പ് പത്രികയില്‍ തെറ്റായ ഇന്ത്യന്‍ ഭൂപടം ഉള്‍പ്പെട്ടതില്‍ ക്ഷമ ചോദിച്ച് കോണ്‍ഗ്രസ് നേതാവും എംപിയുമായി ശശി തരൂര്‍. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുളള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതിന് പിന്നാലെ തരൂര്‍ പുറത്തിറക്കിയ തിരഞ്ഞെടുപ്പ് പത്രിക ഏറെ വിവാദമായിരുന്നു. ജമ്മു കശ്മീരിന്റെയും ലഡാക്കിന്റെയും ഭാഗങ്ങള്‍ കാണിക്കാത്ത തെറ്റായ ഭൂപടമായിരുന്നു പത്രികയില്‍ ഉണ്ടായിരുന്നത്. ഇതാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. ഭൂപടത്തിനെതിരെ വിമര്‍ശനം ഉയര്‍തോടെ എംപിയുടെ ഓഫീസ് പ്രകടനപത്രികയില്‍ മാറ്റം വരുത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് തരൂറിന്റെ പ്രതികരണം എത്തിയിരിക്കുന്നത്.
‘ആരും മനഃപൂര്‍വ്വം ഇത്തരം കാര്യങ്ങള്‍ ചെയ്യില്ല. പ്രവര്‍ത്തകരുടെ സംഘത്തിന് തെറ്റ് സംഭവിച്ചു. ഞങ്ങള്‍ അത് ഉടനടി തിരുത്തി & തെറ്റിന് നിരുപാധികം ക്ഷമ ചോദിക്കുന്നു’. അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
ഇന്നാണ് ശശി തരൂര്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുളള തന്റെ നാമനിര്‍ദേശ പത്രിക കോണ്‍ഗ്രസിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റി ചെയര്‍മാന്‍ മധുസൂദന്‍ മിസ്റ്റിക്ക് സമര്‍പ്പിച്ചത്.