മ്യാന്മറിൽ ഭൂചലനം

0
54

മ്യാന്മറിൽ ഭൂചലനം ഉണ്ടായി. റിക്ടർ സ്കെയിലിൽ 5.2 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനം ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഉണ്ടായി.

മണിപ്പൂർ, നാ​ഗാലാൻഡ്, അസം എന്നീ സംസ്ഥാനങ്ങളിലാണ് പ്രകമ്പനം അനുഭവപ്പെട്ടത്.

നാഷണൽ സെന്റർ ഫോർ സീസ്മോളജി പറയുന്നത് ഇന്ത്യൻ സമയം പുലർച്ചെ 3.25നാണ് മ്യാന്മറിൽ ഭൂചലനമുണ്ടായത് എന്നാണ്. പ്രഭവസ്ഥാനത്തുനിന്ന് 140 കിലോമീറ്റർ ദൂരത്താണ് ഭൂചലനം അനുഭവപ്പെട്ടത്.