വിവാദ പരാമർശത്തിൽ ഖേദപ്രകടനം നടത്തി ഐഎഎസ് ഓഫീസർ ഹർജോത് കൗർ ബംമ്ര

0
85

വിവാദ പരാമർശത്തിൽ ഖേദപ്രകടനം നടത്തി ഐഎഎസ് ഓഫീസർ ഹർജോത് കൗർ ബംമ്ര. സാനിറ്ററി നാപ്കിൻ സൗജന്യ നിരക്കിൽ നൽകി കൂടെയെന്ന് ചോദിച്ച പെൺകുട്ടിക്ക് മോശം മറുപടി നൽകിയാണ് ഹർജോത് വിവാദങ്ങളിലകപ്പെടുന്നത്. തന്റെ പ്രസ്താവന ആരെയെങ്കിലും വിഷമിപ്പിച്ചെങ്കിൽ അതിൽ മാപ്പ് ചോദിക്കുന്നുവെന്ന് ഹർജോത് പറഞ്ഞു.

സാനിറ്ററി നാപ്കിനുകൾ സൗജന്യമായി ലഭ്യമാക്കാമോ എന്ന് ബിഹാർ വനിതാ വികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ ഹർജോത് കൗറിനോട് പെൺകുട്ടികൾ ചോദിച്ചിരുന്നു. ”ഇന്ന് നിങ്ങൾ സാനിറ്ററി പാഡുകൾ ആവശ്യപ്പെടുന്നു, നാളെ നിങ്ങൾ കോണ്ടം ചോദിക്കും” എന്നായിരുന്നു ഹർജർ കൗറിന്റെ പ്രതികരണം. ദേശീയ വനിതാ കമ്മീഷൻ (എൻസിഡബ്ല്യു) അവർക്ക് നോട്ടീസ് അയച്ചതോടെ പരാമർശം വിവാദമാവുകയായിരുന്നു.

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പിന്നാലെ തന്റെ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് ഹർജോത് എത്തി. ‘പരിപാടിക്കിടെ ഉപയോഗിച്ച ഏതെങ്കിലും വാക്കുകളോ ശൈലികളോ ഏതെങ്കിലും പെൺകുട്ടിയുടെ വികാരത്തെ വ്രണപ്പെടുത്തിയെങ്കിൽ, ഞാൻ ഖേദം പ്രകടിപ്പിക്കുന്നു. ഒരാളെ തരംതാഴ്ത്തുകയോ ആരുടേയും വികാരം വ്രണപ്പെടുത്തുകയോ അല്ലായിരുന്നു എന്റെ ഉദ്ദേശം. എന്റെ ഉദ്ദേശം ചെറുപ്പക്കാരായ പെൺകുട്ടികളെ മുന്നോട്ട് പോകാൻ പ്രേരിപ്പിക്കുക എന്നതായിരുന്നു. ഹർജോത് പറഞ്ഞു.