Saturday
20 December 2025
17.8 C
Kerala
HomeIndiaജമ്മു കശ്മീരില്‍ ദുരൂഹത ഉയര്‍ത്തി ബസുകളിലെ സ്‌ഫോടനം

ജമ്മു കശ്മീരില്‍ ദുരൂഹത ഉയര്‍ത്തി ബസുകളിലെ സ്‌ഫോടനം

ജമ്മു കശ്മീരില്‍ ദുരൂഹത ഉയര്‍ത്തി ബസുകളിലെ സ്‌ഫോടനം. ഉധംപൂര്‍ ജില്ലയിലെ പഴയ ബസ് സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ബസില്‍ സ്ഫോടനമുണ്ടായി.

സംഭവത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജമ്മു കശ്മീര്‍ പോലീസും മറ്റ് സുരക്ഷാ സേനകളും സ്ഥലത്തുണ്ട്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം.

കഴിഞ്ഞ 8 മണിക്കൂറിനുള്ളില്‍ ഇത് രണ്ടാമത്തെ സ്ഫോടനമാണ്. ബുധനാഴ്ച രാത്രി 10:45 ഓടെ ഡൊമെയില്‍ ചൗക്കില്‍ ഒരു ബസില്‍ സമാനമായ സ്‌ഫോടനം ഉണ്ടായി. സ്‌ഫോടനത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇവിടെ നിന്ന് 4 കിലോമീറ്റര്‍ അകലെയാണ് രണ്ടാമത്തെ സ്ഫോടനം നടന്നത്.

RELATED ARTICLES

Most Popular

Recent Comments