Saturday
20 December 2025
18.8 C
Kerala
HomeKeralaയുവനടിമാര്‍ക്ക് നേരിടേണ്ടി വന്ന ലൈംഗികാതിക്രമത്തില്‍ രണ്ട് പേര്‍ക്കെതിരെ കേസ്

യുവനടിമാര്‍ക്ക് നേരിടേണ്ടി വന്ന ലൈംഗികാതിക്രമത്തില്‍ രണ്ട് പേര്‍ക്കെതിരെ കേസ്

കോഴിക്കോട്ടെ ഹൈലൈറ്റ് മാളില്‍ യുവനടിമാര്‍ക്ക് നേരിടേണ്ടി വന്ന ലൈംഗികാതിക്രമത്തില്‍ രണ്ട് പേര്‍ക്കെതിരെ കേസ്. കണ്ടാലറിയാവുന്ന രണ്ട് യുവാക്കള്‍ക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. രണ്ട് നടിമാരുടെയും വിശദമായ മൊഴിരേഖപ്പെടുത്തിയ ശേഷമാണ് പന്തീരങ്കാവ് പൊലീസിന്റെ നടപടി. പരിപാടിയുടെ തുടക്കം മുതലുള്ള മുഴുവന്‍ ദൃശ്യങ്ങളും ഹാജരാക്കാന്‍ സംഘാടകരോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച ശേഷമാകും കൂടുതല്‍ നടപടികള്‍.

സെപ്റ്റംബര്‍ 27ന് രാത്രി രാത്രി 9.30നു ശേഷമാണു സംഭവം. ‘സാറ്റര്‍ഡേ നൈറ്റ്’ എന്ന പുതിയ ചിത്രത്തിന്റെ പ്രചാരണ പരിപാടിയുമായി ബന്ധപ്പെട്ടാണു യുവനടിമാരും സഹപ്രവര്‍ത്തകരും വൈകിട്ട് 7ന് ഹൈലൈറ്റ് മാളില്‍ എത്തിയത്. കവാടത്തില്‍ വന്‍ പൊലീസ് സുരക്ഷയും ഏര്‍പ്പെടുത്തിയിരുന്നു. ഒമ്പത് മണിയോടെ പരിപാടി അവസാനിച്ചു സംഘം തിരിച്ചു പോകുന്നതിനിടിയിലാണ് ആള്‍ക്കൂട്ടത്തില്‍ നിന്ന യുവാവ് കയറിപ്പിടിച്ചത്. തിരക്കിനിടയില്‍ തന്നോട് അതിക്രമം കാണിച്ച യുവാവിന്റെ കരണത്ത് നടി അടിക്കുകയും ചെയ്തു. ജനങ്ങള്‍ തടിച്ചുകൂടിയ സാഹചര്യത്തില്‍ ആരാധകരുടെ കണ്ണുവെട്ടിച്ച് മാളിന്റെ പിന്‍വശത്തെ ലിഫ്റ്റ് വഴി ഇറങ്ങാന്‍ പൊലീസ് നിര്‍ദേശിച്ചിരുന്നു. ഇതുവഴി പോകുന്നതിനിടയാണ് കയ്യേറ്റം ഉണ്ടായത്.

മറ്റൊരു സഹപ്രവര്‍ത്തകയ്ക്കും ഇതേ അനുഭവം ഉണ്ടായതായും പറയുന്നു. ഈ നടി ഇത് പിന്നീട് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചു.

നടിയുടെ വാക്കുകള്‍ :

‘ഇന്ന് എന്റെ പുതിയ ചിത്രമായ Saturday Night ന്റെ ഭാഗമായി കോഴിക്കോട് Hilite Mall ല്‍ വച്ച് നടന്ന ‘പ്രമോഷന് വന്നപ്പോള്‍ എനിക്ക് ഉണ്ടായത് ‘മരവിപ്പിക്കുന്ന ഒരനുഭവം ആണ്. ഞാന്‍ ഒത്തിരി ഇഷ്ടപ്പെടുന്ന ഒരു സ്ഥലം ആണ് കോഴിക്കോട് ‘പക്ഷെ, പ്രോഗ്രാം കഴിഞ്ഞു പോകുന്നതിനിടയില്‍ ‘ആള്‍കൂട്ടത്തില്‍ അവിടെ നിന്നൊരാള്‍ എന്നെ ‘കയറിപ്പിടിച്ചു. എവിടെ എന്ന് പറയാന്‍ എനിക്ക് ‘അറപ്പുതോന്നുന്നു. ഇത്രയ്ക്കു frustrated ‘ആയിട്ടുള്ളവര്‍ ആണോ നമ്മുടെ ചുറ്റും ഉള്ളവര്‍? ‘പ്രൊമോഷന്റെ ഭാഗമായി ഞങ്ങള്‍ ടീം മുഴുവന്‍ ‘പലയിടങ്ങളില്‍ പോയി . അവിടെയൊന്നും ‘ഉണ്ടാകാത്ത ഒരു വൃത്തികെട്ട അനുഭവം ആയിരിന്നു. ‘ഇന്ന് ഉണ്ടായത് .

എന്റെ കൂടെ ഉണ്ടായ മറ്റൊരു ‘സഹപ്രവര്‍ത്തകയ്ക്കും ഇതേ അനുഭവം ഉണ്ടായി. ‘അവര്‍ അതിനു പ്രതികരിച്ചു പക്ഷെ എനിക്ക് അതിനു ഒട്ടും പറ്റാത്ത ഒരു സാഹചര്യം ആയിപോയി ഒരു നിമിഷം ഞാന്‍ മരവിച്ചു പോയി, ആ മരവിപ്പില്‍ ‘തന്നെ നിന്നുകൊണ്ട് ചോദിക്കുവാണ് ,, തീര്‍ന്നോ നിന്റെയൊക്കെ അസുഖം ?”

 

RELATED ARTICLES

Most Popular

Recent Comments