Monday
12 January 2026
20.8 C
Kerala
HomeIndiaജമ്മു കശ്മീരിലെ കുൽ​ഗാമിൽ മൂന്ന് ജെയ്‌ഷെ മുഹമ്മദ് (ജെഎം) ഭീകരരെ വധിച്ചു

ജമ്മു കശ്മീരിലെ കുൽ​ഗാമിൽ മൂന്ന് ജെയ്‌ഷെ മുഹമ്മദ് (ജെഎം) ഭീകരരെ വധിച്ചു

ജമ്മു കശ്മീരിലെ കുൽ​ഗാമിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സുരക്ഷാ സേന നടത്തിയ ഇരട്ട ഓപ്പറേഷനുകളിൽ മൂന്ന് ജെയ്‌ഷെ മുഹമ്മദ് (ജെഎം) ഭീകരരെ വധിച്ചു. കൊല്ലപ്പെട്ട ഭീകരരിൽ ഒരു പാകിസ്ഥാൻ സ്വദേശിയും ഉൾപ്പെടുന്നു. കുൽഗാമിലെ അഹ്വാതു മേഖലയിൽ ഭീകരർ ഒളിച്ചിരിക്കുന്നതായി ജമ്മു കശ്മീർ പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് ഭീകരരെ വധിച്ചത്.

പ്രദേശത്ത് പോലീസും സൈന്യവും സെൻട്രൽ റിസർവ് പോലീസ് സേനയും (സിആർപിഎഫ്) സംയുക്ത തിരച്ചിൽ ആരംഭിച്ചു. തിരച്ചിലിനിടെ, ഭീകരർ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് സുരക്ഷാ സേന തിരിച്ചടിച്ചു. ഏറ്റുമുട്ടലിൽ രണ്ട് പ്രാദേശിക ഭീകരർ കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു. ബട്‌പോറയിലെ മുഹമ്മദ് ഷാഫി ഗാനി, തകിയ ഗോപാൽപോരയിലെ യാവർ എന്ന മുഹമ്മദ് ആസിഫ് വാനി എന്നിവരെയാണ് തിരിച്ചറിഞ്ഞത്. 24 മണിക്കൂറിനിടെ സുരക്ഷാ സേന നടത്തിയ രണ്ട് ഓപ്പറേഷനുകളിലായാണ് മൂന്ന് ഭീകരർ കൊല്ലപ്പെട്ടത്.

പോലീസ് രേഖകൾ പ്രകാരം, കൊല്ലപ്പെട്ട രണ്ട് ഭീകരരും തീവ്രവാദി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരും നിരോധിത ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദുമായി (ജെഎം) ബന്ധമുള്ളവരുമാണ്. പോലീസ്/സുരക്ഷാ സേനയ്‌ക്കെതിരായ ആക്രമണങ്ങൾ, സിവിലിയൻ അതിക്രമങ്ങൾ എന്നിവയുൾപ്പെടെ നിരവധി ഭീകര കുറ്റകൃത്യ കേസുകളിൽ രണ്ട് ഭീകരരും ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെത്തുടർന്ന് തിങ്കളാഴ്ച രാവിലെയാണ് കുൽഗാമിലെ ബത്‌പോര ഗ്രാമത്തിൽ ജമ്മു കശ്മീർ പോലീസും സൈന്യവും സിആർപിഎഫും സംയുക്തമായി തിരച്ചിൽ നടത്തിയത്.

RELATED ARTICLES

Most Popular

Recent Comments