Monday
12 January 2026
20.8 C
Kerala
HomeIndiaമൊബൈല്‍ ഫോണുകളുടെ ഐഎംഇഐ നമ്പര്‍ രജിസ്റ്റര്‍ ചെയ്യണം എന്ന വ്യവസ്ഥ നിര്‍ബന്ധമാക്കി കേന്ദ്രം

മൊബൈല്‍ ഫോണുകളുടെ ഐഎംഇഐ നമ്പര്‍ രജിസ്റ്റര്‍ ചെയ്യണം എന്ന വ്യവസ്ഥ നിര്‍ബന്ധമാക്കി കേന്ദ്രം

വില്‍പ്പനയ്ക്ക് മുന്‍പ് മൊബൈല്‍ ഫോണുകളുടെ ഐഎംഇഐ നമ്പര്‍ രജിസ്റ്റര്‍ ചെയ്യണം എന്ന വ്യവസ്ഥ നിര്‍ബന്ധമാക്കി കേന്ദ്രം. അടുത്ത വര്‍ഷം ജനുവരി ഒന്ന് മുതല്‍ ഇത് നടപ്പിലാക്കുമെന്നാണ് റിപ്പോർട്ട്. ഇന്ത്യയില്‍ നിര്‍മിച്ചതോ ഇറക്കുമതി ചെയ്തതോ ആയ എല്ലാ മൊബൈല്‍ ഫോണുകള്‍ക്കും വ്യവസ്ഥ ബാധകമായിരിക്കും.

കൂടാതെ വില്‍പ്പനയ്ക്കല്ലാതെ ടെസ്റ്റിങ്, റിസര്‍ച്ച് എന്നിവയ്ക്കായി രാജ്യത്തേക്ക് എത്തിക്കുന്ന മൊബൈലുകളായാലും ഐഎംഇഐ നമ്പര്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം എന്നാണ് വ്യവസ്ഥ. വില്‍പ്പനയ്ക്ക് മുന്‍പ് ഐഎംഇഐ നമ്പറിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ ഇന്ത്യന്‍ കൗണ്ടര്‍ഫീറ്റഡ് ഡിവൈസ് റെസ്ട്രിക്ഷന്‍ പോര്‍ട്ടലില്‍ നിന്ന് നേടണം.

മൊബൈല്‍ ഫോണുകളുടെ യുണീക് ഐഡിയാണ് 15 അക്ക ഐഎംഇഐ നമ്പര്‍. ഫോണ്‍ നഷ്ടപ്പെട്ടാല്‍ കണ്ടെത്താന്‍ ഉള്‍പ്പെടെ ഇത് സഹായകമാകും. എന്നാല്‍ ഒരേ ഐഎംഇഐ നമ്പറുള്ള ഒന്നിലധികം ഉപകരണങ്ങള്‍ വരുന്നത് ഇതുമായി ബന്ധപ്പെട്ട് വരുന്ന അന്വേഷണങ്ങളെ പോലും ബാധിക്കും. ഇത് ചൂണ്ടിക്കാണിച്ചാണ് പുതിയ മാറ്റം.

രണ്ട് സിമ്മുകള്‍ ഉള്ള ഫോണിന് രണ്ട് ഇഎംഇഐ നമ്പറുകളാകും ഉണ്ടാകുക. ഓരോ സിമ്മിനും ഒന്ന് വീതം എന്ന നിലയ്ക്കാണിത്. മൊബൈല്‍ നഷ്ടപ്പെടുന്ന സാഹചര്യങ്ങളില്‍ ഉള്‍പ്പെടെ ഐഎംഇഐ നമ്പറിലൂടെ നെറ്റ്‌വര്‍ക്ക് പ്രൊവൈഡര്‍ക്ക് ഡിവൈസ് ട്രാക്ക് ചെയ്യാന്‍ സാധിക്കും.

RELATED ARTICLES

Most Popular

Recent Comments