മുഹമ്മദ് ബിൻ സൽമാനെ സൗദി അറേബ്യയുടെ പ്രധാനമന്ത്രിയായി നിയമിച്ചു

0
75
Saudi Crown Prince Mohammed bin Salman is seen upon his arrival at Algiers International Airport, southeast of the capital Algiers on December 2, 2018. (Photo by RYAD KRAMDI / AFP)

സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെ പ്രധാനമന്ത്രിയായി നിയമിച്ച് സൽമാൻ രാജാവിന്റെ ഉത്തരവ്.

ചൊവ്വാഴ്ച രാത്രിയാണ് രാജകീയ ഉത്തരവിറങ്ങിയത്. നിലവില്‍ സൗദി അറേബ്യയുടെ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമാണ് മുഹമ്മദ് ബിൻ സൽമാൻ.

അദ്ദേഹത്തെ പ്രധാനമന്ത്രിയായി അവരോധിച്ചും അമീർ ഖാലിദ് ബിൻ സൽമാനെ പ്രതിരോധ മന്ത്രിയായി നിയമിച്ചുമാണ് ഉത്തരവിറക്കിയത്.