സംസ്ഥാനത്തെ ജില്ലാ കലക്ടര്മാര്മാരെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. കാര്യങ്ങളില്‍ കൃത്യമായ ഫോളോ അപ്പ് ഉണ്ടാകുന്നില്ല. ഏല്‍പ്പിക്കുന്ന ജോലികള്‍ കൃത്യമായി ചെയ്യാത്തവരുണ്ട്. വകുപ്പുകള്‍ തമ്മില്‍ ഏകോപനം ഇല്ലാത്ത അവസ്ഥയാണ്.
എഡിഎം ഉള്‍പ്പെടെയുള്ള കീഴുദ്യോഗസ്ഥരോട് പറയാന്‍ പറയുന്ന കാര്യങ്ങളും ചില കലക്ടര്‍മാര്‍ അറിയിക്കാറില്ല. ഇവരെ ഫോണില്‍ കിട്ടാറില്ലെന്ന് പരാതിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കലക്ടര്‍മാരുടെയും വകുപ്പ് മേധാവികളുടെയും യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ രൂക്ഷ വിമര്‍ശനം. തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടലിലാണ് രണ്ട് ദിവസത്തെ യോഗം നടക്കുന്നത്.