Friday
19 December 2025
21.8 C
Kerala
HomeIndiaപോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ കേന്ദ്രങ്ങളിൽ വീണ്ടും എൻഐഎ റെയ്ഡ്

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ കേന്ദ്രങ്ങളിൽ വീണ്ടും എൻഐഎ റെയ്ഡ്

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ കേന്ദ്രങ്ങളിൽ വീണ്ടും എൻഐഎ റെയ്ഡ്. രണ്ടാം റൗണ്ട് റെയ്‌ഡെന്നാണ് പ്രാഥമിക വിവരം. എട്ട് വ്യത്യസ്ത സംസ്ഥാനങ്ങളിലാണ് പിഎഫ്‌ഐക്കെതിരെ റെയ്ഡുകൾ നടക്കുന്നത്. നിരവധി പിഎഫ്ഐ അംഗങ്ങളും കസ്റ്റഡിയിലുണ്ട്.വിവിധ കേസുകളിലായി 100-ലധികം പിഎഫ്‌ഐ അംഗങ്ങളും അവരുമായി ബന്ധമുള്ളവരും ഇഡിയും എൻഐഎയും സംസ്ഥാന പോലീസും ചേർന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്.

അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് നേതാക്കളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ് രണ്ടാമത്തെ റെയ്‌ഡെന്നാണ് വിവരം. നേരത്തെ കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, ഉത്തർപ്രദേശ് എന്നിവയുൾപ്പെടെ 15 സംസ്ഥാനങ്ങളിലായി 93 സ്ഥലങ്ങളിൽ പിഎഫ്ഐയ്ക്കെതിരെ എൻഐഎയും ഇഡിയും ചേർന്ന് പരിശോധന നടത്തിയിരുന്നു.

കർണാടകയിലെ ജില്ലാ പിഎഫ്‌ഐ പ്രസിഡന്റിനെയും എസ്ഡിപിഐ സെക്രട്ടറിയേയും പൊലീസ് ഇന്ന് രാവിലെ അറസ്റ്റ് ചെയ്തിരുന്നു. പിഎഫ്‌ഐ ജില്ലാ പ്രസിഡന്റ് അബ്ദുൾ കരീം, എസ്ഡിപിഐ സെക്രട്ടറി ഷെയ്ഖ് മസ്ഖ്‌സൂദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ മുൻകരുതൽ നടപടി സ്വീകരിച്ചുവെന്നാണ് വിവരം.

RELATED ARTICLES

Most Popular

Recent Comments