ഇന്ത്യ-ജപ്പാൻ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിൽ മുൻ പ്രധാനമന്ത്രി ആബെയുടെ സംഭാവനകളെ ചൂണ്ടിക്കാട്ടി മോദി

0
87

പ്രധാനമന്ത്രി നരേന്ദ്ര മോദി ടോക്കിയോയിൽ. അന്തരിച്ച മുൻ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാനാണ് അദ്ദേഹം ജപ്പാനിലെത്തിയത്. ചടങ്ങിന് മുന്നോടിയായി പ്രധാനമന്ത്രി ഫ്യൂമിയോ കിഷിഡയുമായി അദ്ദേഹം ഉഭയകക്ഷി ചർച്ച നടത്തി.

ഇന്ത്യ-ജപ്പാൻ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിൽ മുൻ പ്രധാനമന്ത്രി ആബെയുടെ സംഭാവനകളെയും മോദി ചൂണ്ടിക്കാട്ടി. ‘അദ്ദേഹം ജപ്പാൻ-ഇന്ത്യ ബന്ധം ഒരു വലിയ തലത്തിലേക്ക് കൊണ്ടുപോകുകയും അത് പല മേഖലകളിലും വിപുലീകരിക്കുകയും ചെയ്തു,’ പ്രധാനമന്ത്രി മോദി പറഞ്ഞു.

അബെയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ നിരവധി ആഗോള നേതാക്കൾ എത്തിച്ചേർന്നിട്ടുണ്ട്. 20 ലധികം രാഷ്ട്രത്തലവന്മാരും നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും ആബെയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അകാസക കൊട്ടാരത്തിൽ നടക്കുന്ന ചടങ്ങിലും പ്രധാനമന്ത്രി മോദി പങ്കെടുക്കും. ആബെയുടെ ഭാര്യ അകി ആബെയെയും അദ്ദേഹം കാണും.