കൊച്ചിയില്‍ ഇൻസ്റ്റാഗ്രാം ഫാമിലി സെന്റര്‍ തുറക്കും, ‘ഓണ്‍ലൈന്‍ പേടി’യിനി മാറ്റാം

0
85

കൗമാരപ്രായക്കാരായ കുട്ടികളുടെ ഓൺലൈ൯ പ്രവ൪ത്തനങ്ങളിൽ രക്ഷിതാക്കൾക്ക് കൂടുതൽ ഇടപെടലുകൾ നടത്താ൯ സഹായിക്കുന്ന പേരന്റൽ സൂപ്പ൪വിഷ൯ ടൂൾസ് പ്രഖ്യാപിച്ച് ഇ൯സ്റ്റഗ്രാം. ഓണ്‍ലൈന്‍ ചതിക്കുഴികളെ പഠിക്കാന്‍ സഹായിക്കുന്ന ഫാമിലി സെന്ററും ഇ൯സ്റ്റഗ്രാം അവതരിപ്പിക്കുന്നുണ്ട്. കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് വിദഗ്ധരിൽ നിന്നുള്ള വിവരങ്ങൾ തുടങ്ങിയ ആക്സസ് ചെയ്യാ൯ മാതാപിതാക്കളെയും രക്ഷിതാക്കളെയും സഹായിക്കുന്നതാണ് ഫാമിലി സെന്റര്‍ എന്ന കോണ്‍സെപ്റ്റ്. ഇന്റര്‍നെറ്റ് ലോകത്തെക്കുറിച്ചുള്ള സൂപ്പ൪വിഷ൯ ടൂളുകൾ, റിസോഴ്സുകൾ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങളും രക്ഷിതാക്കള്‍ക്ക് നല്‍കും.

രക്ഷിതാക്കളുടെയും യുവജനങ്ങളുടെയും ആവശ്യങ്ങൾ മനസിലാക്കാ൯ ഇന്ത്യയിലെ വിദഗ്ധ൪, മാതാപിതാക്കൾ, രക്ഷിതാക്കൾ, യുവാക്കൾ തുടങ്ങിയവരുമായി ചേ൪ന്ന് പ്രവ൪ത്തിച്ചുവരികയാണ് മെറ്റ. ഡിജിറ്റൽ സേവനങ്ങളെക്കുറിച്ച് രക്ഷിതാക്കളെ ബോധവത്കരിക്കുന്ന ടൂൾസും റിസോഴ്സുകളും ആണ് ഇത്തരത്തിലുള്ള ഒരു പദ്ധതിയുടെ പ്രധാന ആവശ്യങ്ങളിലൊന്ന്. കൗമാരപ്രായക്കാരായ കുട്ടികളെ അവരുടെ ഓൺലൈ൯ ഇടപെടലിന് സഹായിക്കാ൯ ഈ ബോധവത്കരണം വഴി മാതാപിതാക്കൾക്കും രക്ഷിതാക്കൾക്കും കഴിയും.

യുവാക്കളുടെ ഇ൯സ്റ്റഗ്രാമിലെ അനുഭവം മെച്ചപ്പെടുത്തുന്നതിനായി വ൪ഷങ്ങളായി പ്രായത്തിന് അനുയോജ്യമായ നിരവധി ഫീച്ചറുകളും റിസോഴ്സുകളുമാണ് അവതരിപ്പിച്ചു വരുന്നതെന്ന് ഫേസ്ബുക്ക് ഇന്ത്യ (മെറ്റ) ഇ൯സ്റ്റഗ്രാം പബ്ലിക് പോളിസി ഹെഡ് നതാഷ ജോഗ് പറഞ്ഞു. കൊച്ചിയിൽ പേരന്റൽ ടൂൾസിന്റെ അവതരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവര്‍. ഇ൯സ്റ്റഗ്രാം ഉപയോഗിക്കുമ്പോൾ യുവാക്കൾക്കുള്ള സ്വാതന്ത്രത്തിനൊപ്പം തന്നെ കുറച്ചു കൂടി സുരക്ഷ കൊണ്ടു വരാന്‍ ശ്രമിക്കുകയാണ് ഈ സൂപ്പ൪വിഷ൯ ടൂളുകളുടെ ലക്ഷ്യം. അതോടൊപ്പം രക്ഷിതാക്കളും യുവജനങ്ങളും തമ്മിലുള്ള ആശയവിനിമയത്തെ സഹായിക്കുന്ന വിധത്തിൽ മേൽനോട്ടം നടത്തുന്നതിനും കഴിയുമെന്നും അവ൪ പറഞ്ഞു.

കഴിഞ്ഞ വർഷമാണ് ഫേസ്ബുക്കിന്റെ മാതൃ കമ്പനിയുടെ പേര് മെറ്റ എന്ന് റീബ്രാൻഡ് ചെയ്തത്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ് തുടങ്ങിയവയുടെയൊക്കെ മാതൃ കമ്പനിയാണിത്. മാർക്ക് സുക്കർബർഗ് ആണ് മെറ്റയുടെ സിഇഒയും ചെയർമാനും. ഇൻറർനെറ്റിന്റെ ഭാവിയായി സുക്കർബർഗ് കണക്കാക്കുന്നത് ‘മെറ്റാവേഴ്സ്’ (Metaverse) ആണ്. ഇതുമായി ബന്ധപ്പെട്ടായിരുന്നു ഈ നാമകരണം.