Friday
9 January 2026
30.8 C
Kerala
HomeEntertainmentനവംബർ-ഡിസംബർ കാലയളവിൽ 'തുറമുഖം' പ്രേക്ഷകരിലേക്ക് എന്ന് നിവിൻ പോളി

നവംബർ-ഡിസംബർ കാലയളവിൽ ‘തുറമുഖം’ പ്രേക്ഷകരിലേക്ക് എന്ന് നിവിൻ പോളി

പ്രേക്ഷകർ ഒരുപാട് നാളായി കാത്തിരിക്കുന്ന നിവിൻ പോളി ചിത്രമാണ് തുറമുഖം. പിരീഡ് ആക്ഷൻ ഡ്രാമ വിഭാ​ഗത്തിൽപ്പെടുന്ന ചിത്രം രാജീവ് രവിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. പലതവണ റിലീസ് മാറ്റിവെയ്ക്കേണ്ടി വന്ന ചിത്രമാണിത്. പ്രേക്ഷകർ അക്ഷമരായി സിനിമയുടെ റിലീസിനായി കാത്തിരിക്കുന്നുവെന്നത് സോഷ്യൽ മീഡിയയിൽ വരുന്ന കമന്റുകളിൽ നിന്ന് വ്യക്തമാണ്.

തുറമുഖത്തിന്റെ റിലീസിനായി കാത്തിരിക്കുന്നവർക്ക് ഒരു പ്രതീക്ഷ നൽകുന്ന വിവരം പങ്കുവെച്ചിരിക്കുകയാണ് നിവിൻ പോളി. നവംബർ-ഡിസംബർ കാലയളവിൽ ചിത്രം പ്രേക്ഷകരിലേക്ക് എത്തിയേക്കും എന്നാണ് നിവിൻ പറഞ്ഞത്.

നിവിൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന റോഷൻ ആൻഡ്രൂസ് ചിത്രം സാറ്റർഡേ നൈറ്റിന്റെ പ്രമോഷനായി രാജ​ഗിരി കോളജില്‍ എത്തിയപ്പോഴാണ് നിവിൻ ഇക്കാര്യം വെളിപ്പെടുത്തിയത്. ചിത്രത്തിലെ മറ്റ് താരങ്ങൾക്കൊപ്പം കോളജിലെത്തിയ നിവിനോട് ഒരു ആരാധകൻ ചോദിച്ച ചോദ്യത്തിന് മറുപടിയായാണ് ഇത് പറഞ്ഞത്.

നിവിന്‍ പോളിയുടെ വലിയ ആരാധകനാണ് താനെന്നും തുറമുഖം എത്രയും വേ​ഗം തിയറ്ററില്‍ ഇറക്കണമെന്നുമായിരുന്നു നിവിനോട് വിദ്യാര്‍ഥി ആവശ്യപ്പെട്ടത്. എന്നാല്‍ തുറമുഖം തന്‍റെ പോക്കറ്റിലല്ല ഇരിക്കുന്നത് എന്നായിരുന്നു ചിരിയോടെയുള്ള നിവിന്റെ മറുപടി. ചിത്രം വൈകാനുള്ള കാരണവും നിവിൻ പിന്നീട് വിശദീകരിച്ചു.

തുറമുഖം എന്‍റെ പോക്കറ്റിലല്ല ഇരിക്കുന്നത്. ആ സിനിമ ഇറങ്ങണമെന്ന് നിങ്ങളെപ്പോലെതന്നെ ആ​ഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. അതിന്‍റെ നിര്‍മ്മാതാവിന്‍റെ ചില സാമ്പത്തിക പ്രശ്നങ്ങള്‍ എല്ലാം കാരണം ചെറിയ പ്രശ്നത്തില്‍ ഇരിക്കുകയാണ്. അത് നവംബര്‍- ഡിസംബറില്‍ റിലീസ് ആവുമെന്നാണ് കേള്‍ക്കുന്നത്. ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് സിനിമ റിലീസിനുവേണ്ടി എടുക്കുന്നത്. ലിസ്റ്റിന്‍ ഏറ്റെടുത്തിരിക്കുന്നതുകൊണ്ട് അത് റിലീസ് ആവുമെന്ന് വിശ്വസിക്കുന്നു എന്നായിരുന്നു നിവിൻ ആരാധകന് നൽകിയ മറുപടി.

RELATED ARTICLES

Most Popular

Recent Comments